ജനീവ: കോവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിച്ചുവരുന്ന റെംഡെസിവിർ മരുന്ന് ഉപയോഗം ലോകാരോഗ്യ സംഘടന സസ്പെൻഡ് െചയ്തു. റെംഡെസിവിർ ഉപയോഗിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന നേരത്തേ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
കോവിഡ് രോഗികളിൽ മരുന്ന് ഫലപ്രദമാകുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ഗിലിയഡിെൻറ റെംഡെസിവിർ മരുന്ന് സസ്പെൻഡ് ചെയ്യുന്നതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച വ്യക്തമാക്കുകയായിരുന്നു.
പ്രീക്വാളിഫിക്കേഷൻ പട്ടികയിൽനിന്ന് മരുന്ന് സസ്പെൻഡ് ചെയ്തതായി ലോകാരോഗ്യ സംഘടന മാധ്യമ വക്താവ് താരിഖ് ജാസ്റെവിക് 'റോയിട്ടേർസിനോട് പ്രതികരിച്ചു.
എത്രത്തോളം ഗുരുതരമായ കോവിഡ് രോഗികളിലും റെംഡെസിവിർ ആൻറി വൈറൽ മരുന്നിെൻറ ഉപയോഗം യാതൊരു മാറ്റവും കൊണ്ടുവരുന്നില്ല. മരുന്ന് ഫലപ്രദമാണെന്നതിന് യാതൊരു തെളിവില്ലെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.
എബോള ചികിത്സക്കായി ഉപയോഗിച്ചിരുന്ന റെംഡെസിവിർ അടിയന്തര ഘട്ടങ്ങളിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളിൽ ഉപയോഗിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അനുമതി നൽകിയിരുന്നു. കോവിഡ് ബാധിതനായ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് നൽകിയ മരുന്നുകളിൽ റെംഡെസിവിർ ഉൾപ്പെട്ടിരുന്നു. മരണനിരക്ക് കുറക്കാനോ രോഗി ആശുപത്രിയിൽ ചെലവഴിക്കുന്ന സമയം കുറക്കാനോ കഴിഞ്ഞിട്ടില്ലെന്ന് നേരത്തേ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെ തള്ളി റെംഡെസിവിർ നിർമാതാക്കളായ ഗിലിയഡ് രംഗത്തെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.