വാഷിങ്ടൺ: കോവിഡ് പ്രതിസന്ധി അടുത്ത കാലത്തൊന്നും അവസാനിക്കില്ലെന്ന് അന്തരാഷ്ട്ര നാണ്യ നിധിയുടെ മുന്നറിയിപ്പ്. കോവിഡ് പ്രതിരോധ വാക്സിൻ തയാറായി കഴിഞ്ഞാൽ എല്ലാവർക്കും വിതരണം ചെയ്യുന്നതിനായി അന്താരാഷ്ട്ര തലത്തിൽ സഹകരണം ആവശ്യമാണെന്നും ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവിയയും ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥും ഫോറിൻ പോളിസി മാഗസിനിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് കേന്ദ്രസർക്കാറിെൻറയും കേന്ദ്ര ബാങ്കിെൻയും പിന്തുണ ആവശ്യമായിവരും. സാമ്പത്തിക മേഖലയയെ ഉയർത്തികൊണ്ടുവരുന്നതിന് നിരന്തര പരിശ്രമം വേണ്ടിവരുമെന്നും ലേഖനത്തിൽ പറയുന്നു.
ലോകത്ത് ഒമ്പതുലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2021ഓടെ കോവിഡ് പ്രതിസന്ധിയുടെ മൊത്തം ചെലവ് 12 ട്രില്ല്യൺ ഡോളറിലെത്തും. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് പിടിച്ചുനിൽക്കാൻ ഇതോടെ സഹായം ആവശ്യമായി വരുമെന്നും ഐ.എം.എഫ് വ്യക്തമാക്കി.
കോവിഡ് 19െൻറ സാഹചര്യത്തിൽ 47 കുറവ് വരുമാനമുള്ള രാജ്യങ്ങൾക്ക് ഉൾപ്പെടെ 75 രാജ്യങ്ങൾക്ക് ഐ.എം.എഫ് അടിയന്തര ധനസഹായം നൽകിയിരുന്നു. മധ്യവർഗ രാജ്യങ്ങൾക്ക് കൂടുതൽ സഹായം നൽകാൻ തയാറാണ്. ഈ ആരോഗ്യ പ്രതിസന്ധി മറികടക്കാൻ എല്ലാ രാജ്യങ്ങളുടെയും സഹകരണം ആവശ്യമായിവരും.
ലോകത്ത് 128ഓളം വാക്സിനുകൾ നിലവിൽ പരീക്ഷണം നടത്തുന്നുണ്ട്. ഇതിൽ 37എണ്ണം അവസാന ഘട്ടമായി മനുഷ്യനിൽ പരീക്ഷണം നടത്തികൊണ്ടിരിക്കുന്നു. ഇതിൽ വിജയകരമായ ഒരു വാക്സിൻ വികസിപ്പിക്കാനുള്ള സാധ്യത 90 ശതമാനമാണ്. എന്നാൽ ആഗോള തലത്തിൽ ലഭ്യത ഉറപ്പാക്കുന്നതിന് നിർമാണം വർധിപ്പിക്കുകയും ആവശ്യത്തിനനുസരിച്ച് വിതരണം ഉറപ്പാക്കുകയും വേണം. ലോകരാജ്യങ്ങളിൽ കോവിഡ് വാക്സിൻ ഉറപ്പാക്കുന്നതിനായി കോവാക്സ് പദ്ധതി ലോകാരോഗ്യ സംഘടന തയാറാക്കി. ഇതിൽ 76 രാജ്യങ്ങൾ പിന്തുണച്ചെങ്കിലും യു.എസ് പിന്തുണ അറിയിച്ചില്ലെന്ന് ഐ.എം.എഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.