കോവിഡ് നിയന്ത്രണങ്ങൾ നീക്കി; സഞ്ചാരികൾ ജപ്പാനിലേക്ക് ഒഴുകുന്നു

ടോക്യോ: കോവിഡിനെത്തുടർന്ന് രണ്ടുവർഷത്തിലേറെയായി നിലനിന്ന അതിർത്തി നിയന്ത്രണങ്ങൾ നീക്കിയതിന്റെ ആദ്യ ദിവസമായ ചൊവ്വാഴ്ച വിദേശ വിനോദസഞ്ചാരികൾ ജപ്പാനിലേക്ക് എത്തിത്തുടങ്ങി. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് സഞ്ചാരികൾ അഞ്ച് ട്രില്യൺ യെൻ (3500 കോടി യു.എസ് ഡോളർ) നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സന്ദർശകരുടെ എണ്ണം വർധിക്കുമെന്ന പ്രതീക്ഷയിലാണ് ജപ്പാൻ.

പ്രതിദിനം 50,000 പേരെന്ന പരിധിയാണ് ഇതോടെ ഇല്ലാതായത്. അതിർത്തികൾ പൂർണമായി വീണ്ടും തുറക്കുന്നതിനാൽ എയർലൈനുകൾ വിമാന സർവിസുകളുടെ എണ്ണം കൂട്ടി. ബിസിനസിനും വിനോദസഞ്ചാരത്തിനും 60ലധികം രാജ്യങ്ങളിൽനിന്നുള്ള വിസരഹിത യാത്രയും തിരിച്ചുവന്നു.

Tags:    
News Summary - Covid restrictions lifted; Tourists flock to Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.