മോസ്കോ: കോവിഡിനെതിരെ റഷ്യയിൽ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. മനുഷ്യരിലെ പരീക്ഷണങ്ങളും അന്തിമഫലവും പുറത്തു വരുന്നതിന് മുമ്പാണ് റഷ്യ വാക്സിെൻറ പൊതു ഉപയോഗം തുടങ്ങിയത്. റഷ്യയുടെ നടപടിയിൽ ശാസ്ത്രലോകം ആശങ്ക രേഖപ്പെടുത്തി.
ആരോഗ്യ പ്രവർത്തകരടക്കം കോവിഡ് ബാധിക്കാൻ ഏറ്റവും സാധ്യതയുള്ളവർക്കാണ് രാജ്യത്തെ 70 ക്ലിനിക്കുകൾ വഴി റഷ്യ വാക്സിൻ നൽകിത്തുടങ്ങിയത്.
റഷ്യൻ ഗവൺമെൻറിനു കീഴിലെ ഗമലേയ ഗവേഷണകേന്ദ്രം വികസിപ്പിച്ച സ്ഫുട്നിക് വി വാക്സിനാണ് നൽകുന്നത്. ആദ്യ അഞ്ചു മണിക്കൂറിനിടെ 5000 പേരാണ് കുത്തിവെപ്പെടുക്കാൻ രജിസ്റ്റർ ചെയ്തത്. മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട വാക്സിനാണ് സ്ഫുട്നിക്. വാക്സിനെടുത്തവർ മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും എടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.