കോവിഡ്​ വൈറസ്​ മണത്തറിയും നായ്​ക്കൾ വരുന്നു, പരിശോധനക്ക്​ ഇനി ലാബിൽ കാത്തുകിടക്കേണ്ട?

വാഷിങ്​ടൺ: ലോകത്തെ ശരിക്കും മാറ്റിമറിച്ച കോവിഡ്​ ബാധ തിരിച്ചറിയാൻ ലബോറട്ടറി പരി​േശാധനകൾ വേണ്ടിവന്ന കാലം മാറുന്നോ? യു.എസിൽ വിമാനത്താവളങ്ങളിലുൾപെടെ കോവിഡ്​ പരിശോധനക്ക്​ നായ്​ക്കൾ എത്തി തുടങ്ങിയതോടെയാണ്​ പുതിയ ചർച്ച കൊഴുക്കുന്നത്​. വിമാനത്താവളങ്ങൾക്ക്​ പുറമെ മിയാമി ഹീറ്റ്​ ബാസ്ക്കറ്റ്​ബാൾ മത്സരത്തിലും കോവിഡ്​ ബാധിതരുണ്ടോയെന്ന്​ പരിശോധിച്ചത്​ നായ്​ക്കളെ ഉപയോഗപ്പെടുത്തിയായിരുന്നു.

ബോംബും മയക്കുമരുന്നും കണ്ടെത്താൻ കാലങ്ങളായി നായ്​ക്കൾ സജീവമായി രംഗത്തു​ണ്ട്​. പൊലീസ്​ വിഭാഗത്തിന്​ ഇവ നൽകുന്ന ആശ്വാസവും ചെറുതല്ല. അതിനിടെയാണ്​ മെഡിക്കൽ രംഗത്തും ഇവയുടെ സാധ്യത ലോകം തിരയുന്നത്​. പക്ഷേ, ഇതത്ര എളുപ്പവും സുരക്ഷിതവുമല്ലെന്നാണ്​ വിദഗ്​ധരുടെ പക്ഷം. ബോംബും മയക്കുമരുന്നും തിരയുന്ന നായ്​ക്കൾ കൃത്യമായ ലക്ഷ്യത്തോടെയാകും മണംപിടിക്കുന്നത്​. വ്യക്​തിയുടെ വിയർപ്പും മൂത്രവും പ്രത്യേകം തിരിച്ചറിയാനും നായ്​ക്കൾക്കാകും. പ​േക്ഷ, ശരീരത്തിലെ ഏതേത്​ ഘടകങ്ങളെയൊക്കെ ഇവ തിരിച്ചറിയുമെന്നത്​ പ്രശ്​നമാണ്​. മറ്റു പല രോഗങ്ങളുടെയും അടയാളങ്ങളും കോവിഡ്​ അടയാളങ്ങളും തമ്മിൽ സാമ്യമുണ്ട്​. എന്ന​ു​വെച്ചാൽ, പനിയുടെയും ന്യൂമോണിയയുടെയും അടയാളങ്ങൾ തിരിച്ചറിഞ്ഞ്​ കോവിഡ്​ നിശ്​ചയിച്ചാൽ യഥാർഥ രോഗം അറിയാതെ പോകും.

അതിനാൽ, നായ്​ക്കളെ ഈ​ മേഖലയിൽ പരിശീലിപ്പിക്കു​േമ്പാൾ കൂടുതൽ ഗവേഷണം ആവശ്യ​മാണെന്ന്​ പറയുന്നു, ജോൺ ഹോപ്​കിൻസ്​ യൂനിവേഴ്​സിറ്റി പൊതുജനാരോഗ്യ ഗവേഷകൻ ലൂയിസ്​ പ്രിവോർ ഡും.

വിയർപ്, മൂത്രം, ഉമിനീര്​ എന്നിവയിൽ രോഗം തിരിച്ചറിയാൻ നായ്​ക്കൾക്കാകും. ചില രാജ്യങ്ങളിൽ മൂത്ര സാമ്പിളുകൾ ഇവ തിരിച്ചറിഞ്ഞപ്പോൾ മിയാമിയിൽ ആളുകൾക്കിടയിലൂടെ ഇവയെ നടത്തിയായിരുന്നു പരിശോധന നടത്തിയത്​. 

Tags:    
News Summary - COVID-Sniffing Dogs Are Accurate but Face Hurdles for Widespread Use

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.