സാവോ പോളോ: കോവിഡ് വാക്സിനെതിരെ വിമർശനവുമായി ബ്രസീൽ പ്രസിഡന്‍റ് ജെയിർ ബോൾസനാരോ. ഫൈസറിന്‍റെ കോവിഡ് വാക്സിൻ ജനങ്ങളെ മുതലകളോ താടിയുള്ള സ്ത്രീകളോ ആക്കി മാറ്റുമെന്ന് ബോൾസനാരോ പറഞ്ഞു.
കോവിഡ് വാക്സിന്റെ പാർശ്വഫലങ്ങളിൽ ഫൈസറിന് ഒരു ഉത്തരവാദിത്തവുമില്ല. അവരുടെ കരാറിൽ അത് വ്യക്തമാണ്. വാക്സിൻ ഉപയോഗിച്ച് നിങ്ങളൊരു മുതലയായി മാറിയാൽ അതിന് പൂർണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും.
കോവിഡ് വാക്സിൻ ഉപയോഗിക്കുന്നവർക്ക് അമാനുഷിക ശക്തി ലഭിച്ചേക്കാം. ചിലപ്പോൾ സ്ത്രീകൾക്ക് താടി വളരും. സ്ത്രീകളുടെ ശബ്ദത്തിൽ പുരുഷൻമാർ സംസാരിക്കും. അവർക്ക് വാക്സിൻ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാമെന്ന് ബ്രസീൽ പ്രസിഡന്‍റ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.