യുനൈറ്റഡ് നേഷൻസ്: കോവിഡ് -19ന് ഫലപ്രദമായ വാക്സിൻ ലഭ്യമായാൽ എല്ലാവർക്കും ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം യുനൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്) ഏറ്റെടുത്തു.
പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷനുമായി ചേർന്നാണ് യുനിസെഫ് ഈ ദൗത്യം ഏറ്റെടുത്തത്.
ലോകത്ത് ഏറ്റവും കൂടുതൽ വാക്സിനുകൾ വാങ്ങുന്ന യുനിസെഫ് നൂറോളം രാജ്യങ്ങളിൽ ഇത് ലഭ്യമാക്കുന്നുണ്ട്.
േപാളിയോ, മുണ്ടിനീര് എന്നിവക്കടക്കം പ്രതിവർഷം 200 കോടി ഡോസ് വാക്സിനാണ് യുനിസെഫ് വാങ്ങുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. കോവാക്സ് േഗ്ലാബൽ വാക്സിൻ ഫെസിലിറ്റി ഉപയോഗപ്പെടുത്തി എല്ലാവർക്കും മഹാമാരിക്കെതിരായ വാക്സിൻ എത്തിക്കുകയാണ് ലക്ഷ്യം. കോവാക്സുമായി ചേർന്ന് കോവിഡ് വാക്സിൻ സംഭരിക്കാനും ദരിദ്രവും വികസ്വരവുമായ 92 രാജ്യങ്ങളിൽ വിതരണം ചെയ്യാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
മഹാമാരിയുടെ ഏറ്റവും മോശമായ അവസ്ഥ അവസാനിപ്പിക്കാൻ ആഗോള വിതരണം നടത്തുകയെന്ന പുതിയ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് യുനിസെഫ് ട്വീറ്റിലൂടെ വ്യക്തമാക്കി. ഉയർന്ന വരുമാനമുള്ള 80 രാജ്യങ്ങളിൽ അവരുടെ ബജറ്റുകൾക്ക് അനുസൃതമായി വാക്സിൻ എത്തിക്കാനും യുനിസെഫ് തീരുമാനിച്ചിട്ടുണ്ട്. 170ലധികം രാജ്യങ്ങളിലേക്കുള്ള വാക്സിൻ സംഭരണം, വിതരണം എന്നിവ അതിവേഗത്തിൽ ചരിത്രത്തിൽ ആദ്യമായാണ് ചെയ്യുന്നത്.
സർക്കാറുകൾ, വാക്സിൻ ഉൽപാദകർ തുടങ്ങിയവരുമായെല്ലാം സഹകരിച്ചാണ് യുനിസെഫിെൻറ പ്രവർത്തനമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ഹെൻറീത്ത േഫാറെ പറഞ്ഞു.
ഐക്യരാഷ്ട്രസഭ, ലോകാരോഗ്യ സംഘടന, വാക്സിൻ കൂട്ടായ്മയായ ഗവി, ലോകബാങ്ക്, കോയലിഷൻ ഫോർ എപിഡെമിക് പ്രിപയേഡ്നെസ് ഇന്നൊവേഷൻസ്, ലോകബാങ്ക്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ തുടങ്ങിയവയെല്ലാം കോവാക്സും യുനിസെഫും ആയി സഹകരിക്കുന്നുണ്ട്. കോവിഡ് വാക്സിെൻറ 2023 വരെയുള്ള വാർഷിക ഉൽപാദന പദ്ധതികൾ 28 ഉൽപാദകർ യുനിസെഫുമായി പങ്കുവെച്ചിട്ടുണ്ട്.
ബെയ്ജിങ്: കോവിഡിനെതിെര ചൈനീസ് കമ്പനികൾ വികസിപ്പിച്ച വാക്സിൻ ബെയ്ജിങ് ട്രേഡ് ഫെയറിൽ പ്രദർശിപ്പിച്ചു. സിനോവാക് ബയോടെക്, സിനോഫാം എന്നിവ കണ്ടെത്തിയ വാക്സിനുകൾ പ്രദർശിപ്പിച്ച ബൂത്തുകൾക്ക് മുന്നിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ഈ രണ്ട് വാക്സിനുകളും ഇതുവരെ വിപണിയിലെത്തിയിട്ടില്ല. സുപ്രധാനമായ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ അനുമതികൾ ലഭിക്കുമെന്നാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 30 കോടി വാക്സിൻ ഡോസ് ഉൽപാദന ശേഷിയുള്ള ഫാക്ടറിയുടെ നിർമാണം പൂർത്തിയാക്കിയതായി സിനോവാക് പ്രതിനിധി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.