ഇസ്രായേൽ വിമർശനം; ‘വെബ് സമ്മിറ്റ്’ സി.ഇ.ഒ രാജിവെച്ചു

ലിസ്ബൻ (പോർചുഗൽ): ഗസ്സയിൽ ഇസ്രായേലിന്റേത് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള കുറ്റകൃത്യമാണെന്ന് അഭിപ്രായപ്പെട്ട ‘വെബ് സമ്മിറ്റ്’ സി.ഇ.ഒ പാഡി കോസ്ഗ്രേവ് വിവാദങ്ങൾക്കൊടുവിൽ രാജിവെച്ചു.

പരാമർശത്തെ തുടർന്ന്, പോർചുഗലിൽ നടക്കുന്ന വെബ് സമ്മിറ്റിൽനിന്ന് നിരവധി രാജ്യങ്ങളും സ്പോൺസർമാരും പിന്മാറിയിരുന്നു. ടെക്നോളജി രംഗത്തെ ലോകത്തെ ഏറ്റവും വലിയ ഉച്ചകോടിയാണിത്. വ്യക്തിപരമായ അഭിപ്രായം പരിപാടിയുടെ ശോഭ കെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ചാണ് കോസ്ഗ്രേവിന്റെ രാജി.

ഹമാസ് ആക്രമണവും അപലപിക്കപ്പെടേണ്ടതാണെന്ന് കോസ്ഗ്രേവ് പിന്നീട് വിശദീകരിച്ചിരുന്നെങ്കിലും സമൂഹമാധ്യമങ്ങളിലെ ഇസ്രായേൽ ലോബി ഇദ്ദേഹത്തിനെരെ കാമ്പയിൽ നയിച്ചിരുന്നു.

Tags:    
News Summary - Criticism against Israel; 'Web Summit' CEO resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.