ഇസ്രായേൽ ആക്രമണത്തിൽ ഡമസ്കസ് വിമാനത്താവളം തകർന്നു

ഡമസ്കസ്: ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ ഡമസ്കസ് വിമാനത്താവളത്തിന്റെ റൺവേകൾ അടക്കം തകർന്നതായി സിറിയ. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ തകർന്ന റൺവേകൾ പ്രവർത്തനക്ഷമമല്ലെന്ന് സിറിയൻ ഗതാഗത മന്ത്രാലയം അറിയിച്ചു. തുടർന്ന് വിമാനസർവീസുകൾ നിർത്തിവെച്ചു.

വിമാനത്താവളത്തിൽ അറ്റകുറ്റപ്പണി നടത്തിയശേഷം വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് സിറിയൻ ദേശീയമാധ്യമമായ സന റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ അധീന ജൂലാൻ കുന്നുകളിൽ നിന്നാണ് മിസൈൽ ആക്രമണമുണ്ടായത്.

2011 മുതൽ സിറിയയിൽ ഹിസ്ബുല്ലയുടെ കേ​ന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നിരവധി തവണ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിനു ശേഷം വിമാനസർവീസുകൾ തടസ്സപ്പെടുന്ന സംഭവം അപൂർവമാണ്.

Tags:    
News Summary - Damascus airport destroyed in Israeli attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.