ഇസ്ലാമാബാദ്: അമേരിക്കൻ മാധ്യമ പ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അൽഖാഇദ നേതാവ് ഉമർ ശൈഖിനെയും മൂന്നു കൂട്ടാളികളെയും മോചിപ്പിക്കാനാവില്ലെന്ന് റിപ്പോർട്ട്.
ഉമർ ശൈഖിനെയും കൂട്ടാളികളെയും മോചിപ്പിക്കണമെന്ന് സിന്ധ് ഹൈകോടതിയിലെ രണ്ട് ജഡ്ജിമാരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. എന്നാൽ, ഇവരെ വിട്ടയക്കുന്നതിനെതിരെ സുപ്രീംകോടതി കഴിഞ്ഞ സെപ്റ്റംബർ 28ന് പുറപ്പെടുവിച്ച വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ കീഴ്കോടതിയുടെ ഉത്തരവിന് നിയമപ്രാബല്യമില്ലെന്ന് പാക് മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്യുന്നു.
കേസിെൻറ അടുത്ത വാദം കേൾക്കുന്നതു വരെ ഉമർ ശൈഖിനെയും കൂട്ടരെയും വിട്ടയക്കരുതെന്നായിരുന്നു സെപ്റ്റംബർ 28ന് സുപ്രീംകോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ ബെഞ്ചിെൻറ ഉത്തരവ്. അത് മറികടന്ന് സിന്ധ് ഹൈകോടതിക്ക് ഇവരെ വിട്ടയക്കാൻ നിയമപരമായി അധികാരമില്ല. വാൾസ്ട്രീറ്റ് ജേണലിെൻറ ഏഷ്യ ലേഖകനായിരുന്ന ഡാനിയൽ പേളിനെ 2002ൽ ആണ് കറാച്ചിയിൽനിന്ന് തട്ടിക്കൊണ്ടുപോയി വധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.