പ്രവാചകൻ മുഹമ്മദിെൻറ കാർട്ടൂണുകളിലൂടെ കുപ്രസിദ്ധനായ ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാർഡ് അന്തരിച്ചു. 86ാം വയസിലായിരുന്നു അദ്ദേഹത്തിെൻറ അന്ത്യം. ദീർഘകാലമായി അനാരോഗ്യം അലട്ടിയിരുന്ന വെസ്റ്റർഗാർഡ്ഉറക്കത്തിൽ മരിക്കുകയായിരുന്നുവെന്ന് കുടുംബം ഡാനിഷ് ദിനപത്രമായ ബെർലിങ്സ്കെയോട് പറഞ്ഞു. ജില്ലാൻസ് പോസ്റ്റൻ എന്ന ദിനപ്പത്രത്തിലാണ് കുർട് പ്രവാചകെൻറ കാരിക്കേച്ചറുകൾ പ്രസിദ്ധീകരിച്ചത്. ഇതേ തുടർന്ന് മുസ്ലിം ലോകത്ത് വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
'മുഹമ്മദിന്റെ മുഖം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച 12 ചിത്രങ്ങൾ വരച്ചത് കുർട് വെസ്റ്റർഗാർഡ് ആയിരുന്നു. അതിലൊന്നിൽ പ്രവാചകൻ ബോംബിെൻറ ആകൃതിയിലുള്ള തലപ്പാവ് ധരിച്ചതായും ചിത്രീകരിച്ചിരുന്നു. ഇതാണ് പിന്നീട് വ്യാപകമായ എതിർപ്പിന് ഇടയാക്കിയത്.കാർട്ടൂണുകൾ തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് കോപ്പൻഹേഗനിൽ കാർട്ടൂണുകൾക്കെതിരെ പ്രകടനം നടന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് ഡെൻമാർക്കിലെ മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ പ്രതിഷേധവുമായി രംഗത്തുവന്നു.
2006 ഫെബ്രുവരിയിൽ മുസ്ലീം ലോകത്തെമ്പാടും ഡാനിഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ അരങ്ങേറാൻ തുടങ്ങി. ഇതിൽ ചില പ്രകടനങ്ങൾ അക്രമാസക്തമായി. ഡാനിഷ്, നോർവീജിയൻ എംബസികൾ ആക്രമിക്കപ്പെടുകയും നിരവധിപേർ മരിക്കുകയും ചെയ്തു.ഇൗ സംഭവങ്ങൾ ഇസ്ലാമോഫോബിയയെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ചർച്ചകൾക്കും ഇടയാക്കി.
2012 ൽ പാരീസിലെ ചാർലി ഹെബ്ഡോ ആക്ഷേപഹാസ്യ വാരിക കാർട്ടൂണുകൾ പുനപ്രസിദ്ധീകരിച്ചു. ഇതേ തുടർന്നും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 1980കളുടെ പകുതി മുതൽ വെസ്റ്റർഗാർഡ് ജില്ലാൻസ് പോസ്റ്റനിൽ ജോലിചെയ്യുന്നുണ്ട്. ജീവിതത്തിെൻറ അവസാന വർഷങ്ങളിൽ വെസ്റ്റർഗാർഡ് രഹസ്യ വിലാസത്തിൽ പോലീസ് സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.