വിൽനിയസ്: യുക്രെയ്ൻ അധിനിവേശത്തിന്റെ സാഹചര്യത്തിൽ റഷ്യയോട് ചേർന്നുകിടക്കുന്ന ലാത്വിയ, ലിത്വേനിയ, എസ്തോണിയ എന്നീ ബാൾട്ടിക് രാജ്യങ്ങൾക്ക് നാറ്റോയുടെയും അമേരിക്കയുടെയും പിന്തുണ അറിയിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ മിന്നൽ സന്ദർശനം. നാറ്റോയിൽ അംഗങ്ങളായ ഈ രാജ്യങ്ങൾക്ക് പിന്തുണയും സംരക്ഷണവും നൽകാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ബ്ലിങ്കൻ പറഞ്ഞു. 'നാറ്റോയിൽ അംഗങ്ങളായ രാജ്യങ്ങളുടെ ഓരോ ഇഞ്ചും ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സന്നദ്ധതയെക്കുറിച്ചോ തീരുമാനങ്ങളെക്കുറിച്ചോ ആർക്കും സംശയം വേണ്ട' -ബാൾട്ടിക് രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷം ബ്ലിങ്കൻ വാർത്താലേഖകരോട് പറഞ്ഞു.
ലിത്വേനിയയുടെ തലസ്ഥാനമായ വിൽനിയസിൽ നിന്നാണ് ബ്ലിങ്കൻ തന്റെ പര്യടനം തുടങ്ങിയത്. യുക്രെയ്ന് അനുകൂലമായ ലിത്വേനിയയിലെ ജനങ്ങളുടെ പ്രതികരണങ്ങളാണ് എവിടെയും കാണാൻ കഴിഞ്ഞതെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.