മെക്സിക്കോ സിറ്റി: മെക്സിക്കൻ ജയിലിന്‍റെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് സംസ്കരിക്കപ്പെട്ട നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. മെക്സിക്കോയിലെ പ്യൂബ്ലയിൽ നടന്ന സംഭവത്തിൽ 20 പൊലീസ് ഉദ്ദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. സൂപ്പർവൈസർമാരും, ഗാർഡുകളും ഉൾപ്പെടെ സംശയിക്കുന്ന 23 പേർക്കെതിരെ നോട്ടീസ് അയച്ചതായി പ്യൂബ്ല ഗവർണർ മിഗെൽ ബാർബോസ അറിയിച്ചു. സെക്യൂരിറ്റി, ജയിൽ മോധാവികളെ പിരിച്ചുവിട്ടതായും മെഗൽ പറഞ്ഞു.
ഈ മാസം ആറിന് മരണപ്പെട്ട കുട്ടിയുടെ മൃതദേഹമാണ് മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തിയത്. ജന്മനാലുള്ള അസുഖങ്ങളെ തുടർന്നായിരുന്നു മരണം. മൂന്ന് മാസം പ്രായമുള്ള കുട്ടിയാണ് മരണപ്പെട്ടത്. മെക്സിക്കോ സിറ്റിയിൽ വച്ച് കുട്ടിയുടെ സംസ്കാരം നേരത്തെ നടത്തിയിരുന്നതായി പ്രോസിക്യൂട്ടർ പറഞ്ഞു.
ജയിലിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നും പുനരുത്പാദിപ്പിക്കാൻ പറ്റിയ പാഴ്വസ്തുക്കൾ ശേഖരിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കല്ലറയിൽ നിന്നും മൃതദേഹം എങ്ങനെ ജയിലിന് സമീപത്തെത്തിയെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
സംഭവം അസാധാരണമാണെന്നും, മുമ്പ് സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തതായി രേഖകളില്ലെന്നും മെക്സിക്കോ സിറ്റി പ്രോസിക്ക്യൂട്ടർ ഓഫീസ് വക്താവ് ഉല്ലിസെസ് ലാറ പറഞ്ഞു.കുറ്റകൃത്യങ്ങളുടേയും ആക്രമണങ്ങളുടേയും കണക്കുകളിൽ മെക്സിക്കോയിലെ ജയിലുകൾ മുൻ പന്തിയിലാണ്. മെക്സിക്കോയിലെ പടിഞ്ഞാറൻ സംസ്ഥാനമായ കോളിമയിൽ കഴിഞ്ഞ ദിവസം ജയിലിലെ അന്തേവാസികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട പേർ കൊല്ലപ്പെടുകയും, ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.