പതിറ്റാണ്ട് നീണ്ട ഭിന്നത അവസാനിപ്പിച്ചു; ഗസ്സ വിഷയം ചർച്ച ചെയ്യാൻ ഉർദുഗാൻ ഈജിപ്തിൽ

കൈറോ: ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന ഭിന്നതകൾ അവസാനിപ്പിച്ച് ഗസ്സ വിഷയം ചർച്ചചെയ്യാനായി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഈജിപ്തി​ലെത്തി. ദുബൈയിൽനിന്ന് പ്രഥമ വനിത അമിൻ ഉർദുഗാനൊപ്പം കൈറോ വിമാനത്താവളത്തിലെത്തിയ തുർക്കിയ പ്രസിഡന്റിന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി ഊഷ്മള സ്വീകരണമൊരുക്കി.

ഫലസ്തീൻ വിഷയത്തിൽ ഇരുവരും ചർച്ചകൾ നടത്തും. 2013ലെ പട്ടാള അട്ടിമറിക്കു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം വഷളായിരുന്നു. കഴിഞ്ഞ വർഷം അംബാസഡർമാരെ പുനഃസ്ഥാപിച്ചതിനു പിന്നാലെ നയതന്ത്ര സൗഹൃദം പഴയ നിലയിലായിരുന്നു. ഇതിനു പിന്നാലെയാണ് ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി ഉർദുഗാൻ ഈജിപ്തിലെത്തിയത്. ഹമാസ് നേതാക്കളും ഈജിപ്തിലെത്തുന്നുണ്ട്. 

Tags:    
News Summary - Decades of divisiveness ended; Erdogan in Egypt to discuss Gaza issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.