ഹാലോവീൻ ദുരന്തം; ഇന്ത്യ അനുശോചിച്ചു

ന്യൂഡൽഹി: ദക്ഷിണ കൊറിയയിലെ സോളിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ദുരന്തം ഞെട്ടലുണ്ടാക്കിയതായും വിഷമഘട്ടത്തിൽ ഇന്ത്യ ദക്ഷിണ കൊറിയക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു.

ഇന്ത്യക്കു പുറമെ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളും ദുരന്തത്തിൽ അനുശോചനം രേഖപ്പടുത്തിയിട്ടുണ്ട്. ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ട്വീറ്റ് ചെയ്തു. ദഷിണ കൊറിയക്കൊപ്പമുണ്ടെന്ന് ഫ്രാൻസ് പ്രസിഡന്‍റ് ഇമാനുവൻ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ട്വീറ്റ് ചെയ്തു.

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിലെ ഇറ്റാവോണിൽ ശനിയാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ ദുരന്തം. ആഘോഷസ്ഥലത്ത് ഒരു ലക്ഷത്തോളം പേർ ഒത്തുകൂടിയെന്നാണ് റിപ്പോർട്ട്. ഇടുങ്ങിയ വഴിയിൽ നിരവധി പേർ പ്രവേശിച്ചതാണ് അപകടകാരണം. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

Tags:    
News Summary - "Deeply Shocked": S Jaishankar, World Leaders Mourn South Korea Stampede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.