വാഷിങ്ടൺ: ഫൈസർ കോവിഡ് വാക്സിെൻറ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിക്കുന്നത് പ്രായമായവരിൽ പ്രതിരോധശേഷി ഉയർത്തുമെന്ന് പഠനം. വാക്സിൻ ഇടവേള വർധിപ്പിച്ചാൽ 80 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രതിരോധശേഷി മൂന്നരമടങ്ങ് വർധിക്കുമെന്നാണ് പഠനം. നിലവിലുള്ള മൂന്നാഴ്ചയിൽ നിന്ന് ഇടവേള 12 ആഴ്ചയായി വർധിപ്പിക്കണമെന്നാണ് പഠനത്തിൽ പറയുന്നത്.
ബർമിങ്ഹാം യൂനിവേഴ്സിറ്റി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായി ചേർന്നാണ് പഠനം നടത്തിയത്. 80 വയസ് കഴിഞ്ഞ 175 പേരിലായിരുന്നു പരീക്ഷണം. മൂന്നാഴ്ചക്ക് ശേഷം വാക്സിെൻറ രണ്ടാം ഡോസ് ലഭിച്ചവരേയും 12 ആഴ്ചക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിച്ചവരേയുമാണ് പഠനത്തിന് വിധേയമാക്കിയത്. 12 ആഴ്ചത്തെ ഇടവേളക്ക് ശേഷം വാക്സിൻ സ്വീകരിച്ചവരിൽ ആൻറിബോഡിയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്താൻ കഴിഞ്ഞുവെന്നാണ് പഠനം നടത്തിയവർ പറയുന്നത്.
അതേസമയം, ജനിതകമാറ്റം സംഭവിച്ച കോവിഡിെൻറ ഇന്ത്യൻവകഭേദം കണ്ടെത്തിയതിന് പിന്നാലെ എത്രയും പെട്ടെന്ന് കൂടുതൽ പേർക്ക് വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് യു.കെ. ഇന്ത്യൻ വകഭേദം പടരുന്നത് തടയാൻ വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേളയിൽ മാറ്റം വരുത്തുന്നതും യു.കെ പരിഗണിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.