എന്‍.ആര്‍.ഐകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിന് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രത്തോട് ദില്ലി ഹൈകോടതി

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളുടെ വിസ കൈവശമുള്ള എന്‍.ആര്‍.ഐകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈകോടതി ഉത്തരവിറക്കി. ഇക്കാര്യത്തില്‍, നിയമവും, ചട്ടങ്ങളും പരിഗണിച്ച് പ്രാതിനിധ്യം തീരുമാനിക്കാന്‍ ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പറുകള്‍ ഉള്‍പ്പെടുത്താനുള്ള ഓപ്ഷനും വിദേശ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കായി ഈ, സര്‍ട്ടിഫിക്കറ്റ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷനും ഉള്‍പ്പെടുത്തണമെന്ന് കോടതിയെ സമീപിച്ച പ്രവാസി ലീഗല്‍ സെല്‍ (എന്‍.ജി.ഒ) ആവശ്യപ്പെട്ടു. പലരാജ്യങ്ങളും നിയമപരമായ രേഖയായി ആധാര്‍ നമ്പറുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നില്ല. പകരം, പാസ്പേര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്തിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റാണ് സ്വീകരിക്കുന്നത്.

വാക്സിനേഷനെടുത്ത ആളുകളെ മാത്രമാണ് വിദേശ രാജ്യങ്ങളില്‍ ഭൂരിഭാഗവും സ്വീകരിക്കുന്നതെന്നും ഹരജിയില്‍ ഹാജരായ അഭിഭാഷകന്‍ ജോസ് അബ്രഹാം വ്യക്തമാക്കി.

Tags:    
News Summary - Delhi HC directs authorities to decide on representation seeking to prioritise NRIs, student going abroad in COVID-19 vaccination drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.