ഗസ്സ: മനസ്സ് വെച്ചാൽ അസാധ്യമായി ഒന്നുമില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ഗസ്സയിലെ നിയമബിരുദധാരിയായ യൂസഫ് അബൂ ആമിറ. കാലുകളില്ലാതെ, ഭാഗികമായി മാത്രം വളർന്ന കൈകളോടെ ജനിച്ച യൂസഫ് തെൻറ പരിമിതികളെ ആത്മവിശ്വാസത്തിലൂടെ മറികടന്ന് ആയോധനകലയായ കരാേട്ടയിൽ ഉയരങ്ങൾ കീഴടക്കുകയാണ്.
ഗസ്സ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ കീഴിലെ ശരീയത്ത്-നിയമ കോളജിൽ നിന്ന് കഴിഞ്ഞ വർഷം ബിരുദം നേടിയ യൂസഫ് ഇപ്പോൾ കരാേട്ടയിൽ ഒാറഞ്ച് ബെൽറ്റ് കരസ്ഥമാക്കിയിരിക്കുകയാണ്. ഗസ്സയിലെ അൽ മഷ്താൽ ക്ലബ് ഫൊർ മാർഷ്യൽ ആർട്സിൽ നിത്യവും പരിശീലനത്തിനെത്തുന്ന യൂസഫ് മറ്റ് പരിശീലനാർഥികൾക്കും മാതൃകയാണെന്ന് കോച്ച് ഹസ്സൽ അൽ റായി പറയുന്നു.
'അംഗവൈകല്യം മനസിനെയും ശരീരത്തിനെയും ബാധിക്കാതിരുന്നാൽ നമുക്ക് നേടിയെടുക്കാൻ സാധിക്കാത്തതായി ഒന്നുമില്ലെന്ന് ലോകത്തോട് വിളിച്ചുപറയാനാണ് ഇൗ നേട്ടങ്ങളിലുടെ ഞാൻ ആഗ്രഹിക്കുന്നത്. എന്നെപ്പോലെയുള്ള ലക്ഷക്കണക്കിനാളുകൾക്ക് എെൻറ ജീവിതം പ്രചോദനമാകുമെങ്കിൽ അതിൽപരം സന്തോഷം വേറെയില്ല. കരാേട്ടയിൽ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നതാണ് ഞാനിപ്പോൾ സ്വപ്നം കാണുന്നത്'- യൂസഫ് പറയുന്നു.
നിരന്തര പരിശീലനത്തിലൂടെ ശക്തമായ പഞ്ചുകൾ നൽകുന്നതിനും തടയുന്നതിനുമുള്ള കഴിവ് യൂസഫ് സ്വായത്തമാക്കിയിട്ടുണ്ട്. 'യൂസഫിെൻറ പ്രകടനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തുകയാണ്. ശാരീരിക വൈകല്യങ്ങളൊന്നുമില്ലാത്ത ആളുകളെക്കാൾ മികച്ച രീതിയിൽ എല്ലാ കാര്യങ്ങളും ചെയ്യാൻ യൂസഫിന് കഴിയും'- കോച്ച് ഹസൻ അൽ റായി ശിഷ്യനെ കുറിച്ച് ഏറെ അഭിമാനത്തോടെ പറയുന്നു. ഗസ്സയിലെ അഭയാർഥി ക്യാമ്പിൽ വളർന്ന യൂസഫ് വിദ്യാഭ്യാസത്തിലും കായിക മികവിലും കാണിക്കുന്ന പ്രാഗത്ഭ്യം രാജ്യത്തെ നിരവധി ചെറുപ്പക്കാർക്ക് പ്രചോദനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.