കൈറോ: 2013ൽ വിച്ഛേദിച്ച നയതന്ത്രബന്ധം പുതുക്കാനൊരുങ്ങി ഇൗജിപ്തും തുർക്കിയും. തുർക്കി വിദേശകാര്യ മന്ത്രി മവ്ലോദ് കവ്സോഗ്ലു ആണ് വിവരം പങ്കുവെച്ചത്. ഇൗജിപ്ത് വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടുവെന്നും നയതന്ത്രബന്ധം തുടരുമെന്നും അദ്ദേഹം വാർത്ത ഏജൻസിയോട് പറഞ്ഞു.
2013ൽ ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ നേതൃത്വത്തിലുള്ള സൈനിക അട്ടിമറിയെ തുടർന്നാണ് ഈജിപ്തും തുർക്കിയും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന് ഇരു രാജ്യങ്ങളും അംബാസഡർമാരെ പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.