പാർലമെന്‍റ് പിരിച്ചുവിടൽ: ഇസ്രായേലിൽ പ്രാഥമിക വോട്ടെടുപ്പ് അനുകൂലം

ജ​റൂ​സ​ലം: അ​ഞ്ചാ​മ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പാ​ർ​ല​മെ​ന്റാ​യ ക് ​നെ​സ​റ്റ് പി​രി​ച്ചു​വി​ടാ​നു​ള്ള ആ​ദ്യ ചു​വ​ടു​വെ​പ്പി​ലേ​ക്ക് ഇ​സ്രാ​യേ​ൽ. ബു​ധ​നാ​ഴ്ച ന​ട​ന്ന പ്രാ​ഥ​മി​ക വോ​ട്ടെ​ടു​പ്പി​ൽ 120 അം​ഗ​ങ്ങ​ളി​ൽ 110 പേ​രും പാ​ർ​ല​മെ​ന്റ് പി​രി​ച്ചു​വി​ടു​ന്ന​തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു. സ​ർ​ക്കാ​റി​നെ ഔ​പ​ചാ​രി​ക​മാ​യി പി​രി​ച്ചു​വി​ടു​ന്ന​തി​ന് മു​മ്പു​ള്ള വോ​ട്ടു​ക​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ​പ​ടി​യാ​യി​രു​ന്നു പ്ര​മേ​യം.

പാ​ർ​ല​മെ​ന്റ് പി​രി​ച്ചു​വി​ടാ​നു​ള്ള അ​ന്തി​മ വോ​ട്ടെ​ടു​പ്പ് അ​ടു​ത്ത ആ​ഴ്ച ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.ഇ​ത് പാ​സാ​കു​ന്ന​തോ​ടെ ന​ഫ്താ​ലി ബെ​ന്ന​റ്റ് പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​നം ഒ​ഴി​യു​ക​യും യെ​ഷ് അ​റ്റി​ഡി​ന്‍റെ നേ​താ​വും നി​ല​വി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ യ​യ​ര്‍ ല​പീ​ഡ് കാ​വ​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​കും. ഒ​ക്ടോ​ബ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Dissolution of Parliament: Preliminary vote in favor of Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.