ബെയ്ജിങ്: കോവിഡ് നിരക്ക് കുതിച്ചുയരുന്നതിനാൽ നിയന്ത്രണങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ചെറുകിട ബിസിനസുകളെയും വളരെ മോശമായ രീതിയില്‍ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ''ദമ്പതികള്‍ ഒരുമിച്ച് ഉറങ്ങരുത്, ഒരുമിച്ച് ഭക്ഷണം കഴിക്കരുത്. പരസ്പരം കെട്ടിപ്പിടിക്കുകയോ ഉമ്മവെക്കുകയോ ചെയ്യരുത്''എന്നിങ്ങനെ മെഗാഫോണ്‍ ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിപ്പ് കൊടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. കര്‍ശന നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നുതന്നെ പ്രതിഷേധമുയരുന്നുണ്ട്. ചൈനയുടെ സാമ്പത്തിക ഹബ് കൂടിയാണ് ഷാങ്ഹായ്.
26 മില്യൺ ജനങ്ങളാണ് ഷാങ്ഹായിലുള്ളത്.കഴിഞ്ഞയാഴ്ചയായിരുന്നു അധികൃതര്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ബിസിനസ് സമ്പൂര്‍ണമായി തകര്‍ന്നു.
ലോക്ഡൗണിലൂടെ കടന്നുപോകുന്ന നഗരത്തിന്റെ ഫോട്ടോകളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. നിലവില്‍ ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ ഹോട്ട്സ്പോട്ടായി ഷാങ്ഹായ് മാറി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവിടത്തെ റസ്റ്റാറന്റുകള്‍ അടക്കമുള്ള ബിസിനസ് മേഖലകള്‍ പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.