ഭരണ തലപ്പത്ത് വനിതക്ക് ആദ്യ നിയമനം നൽകി ട്രംപ്; വൈ​റ്റ് ഹൗ​സ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫാ​യി സൂ​സി വി​ൽ​സ്

വാ​ഷി​ങ്ട​ൺ: യു.​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ്ര​ചാ​ര​ണ​ത്തി​ന് ചു​ക്കാ​ൻ​പി​ടി​ച്ച സൂ​സി വി​ൽ​സി​നെ വൈ​റ്റ് ഹൗ​സ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ആ​യി നി​യ​മി​ച്ചു.ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യാ​ണ് സൂ​സി. പ്ര​സി​ഡ​ന്റി​ന്റെ ന​യ രൂപവത്കരണം, ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജീ​വ​ന​ക്കാ​രു​ടെ ഘടന എ​ന്നി​വ നി​യ​ന്ത്രി​ക്കു​ക​യും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യു​മാ​ണ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫി​ന്റെ പ്ര​ധാ​ന ജോ​ലി. സൂ​സി മി​ടു​ക്കി​യും നൂ​ത​ന ആ​ശ​യ​മു​ള്ള​വ​ളും എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​ത്വ​മു​ള്ള​യാ​ളു​മാ​ണെ​ന്നാ​ണ് ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ര​ണ്ട് പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ത​ന്നെ ച​രി​ത്ര വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച വ്യ​ക്തി​യാ​ണ്. സൂ​സി രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​കും. അ​മേ​രി​ക്ക​യെ വീ​ണ്ടും മ​ഹ​ത്ത​ര​മാ​ക്കാ​ൻ അ​ക്ഷീ​ണം ജോ​ലി​ചെ​യ്യാ​ൻ സൂ​സി​ക്ക് ക​ഴി​യും. യു.​എ​സ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത എ​ന്ന നി​ല​യി​ൽ സൂ​സി​ക്ക് ന​ൽ​കു​ന്ന വ​ലി​യ ബ​ഹു​മ​തി​യാ​ണ് ഈ ​നി​യ​മ​ന​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

പ്ര​ചാ​ര​ണ രം​ഗ​ത്തെ മി​ക​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കാ​തെ സൂ​സി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ട്രം​പ് ടീം ​ത​യാ​റാ​യ​ത്. 1980ലാ​ണ് അ​വ​ർ രാ​ഷ്ട്രീ​യ രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ മു​ൻ പ്ര​സി​ഡ​ന്റ് റൊ​ണാ​ൾ​ഡ് റീ​ഗ​ന്റെ 1980ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് സൂ​സി​യാ​ണ്. 2016ലും 2020​ലും ട്രം​പി​ന്റെ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​സി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പ്ര​മു​ഖ സ്പോ​ർ​ട്സ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഫു​ട്ബാ​ൾ താ​ര​വു​മാ​യ പാ​റ്റ് സ​മ്മ​റാ​ളി​ന്റെ മ​ക​ളാ​ണ്.

Tags:    
News Summary - Trump picks Susie Wiles as his White House chief of staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.