വാതിൽ തുറന്നിട്ടിരിക്കുകയാണ്, പക്ഷേ...; നാറ്റോ പ്രതിനിധി ഇന്ത്യയോട്

ന്യൂയോർക്: നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ(നാറ്റോ) ഭാഗമാകാൻ താൽപര്യമുണ്ടെങ്കിൽ ഇന്ത്യയുമായി കൂടുതൽ ബന്ധം പുലർത്താൻ തയാറാണെന്ന് യു.എസ് നാറ്റോ അംബാസഡർ ജൂലിയൻ സ്മിത്ത്. നിലവിൽ ഇത് വിശാലമായ ആഗോള സൈനിക സഖ്യത്തിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അംബാസഡർ പറഞ്ഞു.

നാറ്റോയ്ക്ക് നിലവിൽ ലോകമെമ്പാടും 40 വ്യത്യസ്ത പങ്കാളികളുണ്ട്. ഓരോ വ്യക്തിഗത പങ്കാളിത്തവും വ്യത്യസ്തമാണ്. വിവിധ രാജ്യങ്ങൾ വ്യത്യസ്ത തലത്തിലുള്ള രാഷ്ട്രീയ ഇടപെടലുകൾ തേടി വരുന്നുണ്ട്. ഇന്ത്യക്ക് താൽപര്യമുണ്ടെങ്കിൽ വാതിലുകൾ തുറന്നു കിടക്കുകയാണ്- ജൂലിയൻ സ്മിത്ത് വെർച്വൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ സഖ്യത്തിൽ കൂടുതൽ ഇടപഴകാനുള്ള അവരുടെ താൽപ്പര്യത്തെക്കുറിച്ച് കൂടുതൽ അറിയുന്നതുവരെ അവരെ നാറ്റോ മന്ത്രിതലത്തിലേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. യുക്രെയ്ൻ ഉൾപ്പെടെ മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യ നൽകുന്ന സഹായങ്ങളെയും ജൂലിയൻ സ്മിത്ത് പ്രകീർത്തിച്ചു. യുക്രെയ്നിലെ റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ ഇടപെടൽ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Door open, but US NATO envoy on strengthening ties with india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.