'ഹാലോവീൻ' ആഘോഷത്തിനിടെ തിക്കുംതിരക്കും; ദക്ഷിണ കൊറിയയിൽ 59 പേർ മരിച്ചു

സോൾ: ​ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിരക്കിൽ പെട്ട് 59 പേർ മരിച്ചു. തലസ്ഥാനമായ സോളിലെ ഇറ്റാവോണിൽ ആഘോഷസ്ഥലത്ത് ഒരു ലക്ഷത്തോളം പേർ ഒത്തുകൂടിയിരുന്നതായാണ് റിപ്പോർട്ട്. ഇടുങ്ങിയ വഴിയിൽ നിരവധി പേർ പ്രവേശിച്ചതാണ് അപകട കാരണം.

നൂറോളം പേർക്ക് ശ്വാസതടസ്സമുണ്ടായി. ഹൃദയാഘാതമുണ്ടായവർക്ക് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് സി.പി.ആർ ഉൾപ്പെടെ അടിയന്തര പരിചരണം നൽകി. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. നാനൂറോളം പേരടങ്ങുന്ന എമർജൻസി ടീം രാത്രി വൈകിയും രക്ഷാപ്രവർത്തനത്തിലാണ്.

പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനും ആഘോഷ സ്ഥലങ്ങളിലെ സുരക്ഷ അവലോകനം ചെയ്യാനും ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ ഉത്തരവിട്ടു.

Tags:    
News Summary - Dozens died in stampede during Halloween festivities in South Korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT