ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിെൻറ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യം എത്രയും പെട്ടന്ന് അടച്ചിടണമെന്ന് മുതിർന്ന അമേരിക്കൻ ആരോഗ്യ വിദഗ്ധർ ഡോ. ആൻറണി എസ്. ഫൗചി. ഏതാനും ആഴ്ച്ചകൾ അടിയന്തരമായി അടച്ചുപൂട്ടുകയാണെങ്കിൽ ഇന്ത്യയിലെ അതി തീവ്രവ്യാപനം നിയന്ത്രിക്കാൻ സാധിക്കുമെന്നും ബുദ്ധിമുേട്ടറിയതും നിരാശപടർത്തുന്നതുമായി ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്ന് നിർണായകമായ അടിയന്തിര, ഇടക്കാല, ദീർഘകാല നടപടികൾ കൈക്കൊള്ളാൻ ഇത് ഒരു ജാലകം തുറന്നു തരുമെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
ഒരു രാഷ്ട്രീയ പ്രശ്നമായി തീരും എന്നുള്ളതുകൊണ്ട് കോവിഡ് സാഹചര്യം ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെ വിമർശിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. 'ഞാൻ ഒരു പൊതു ആരോഗ്യ പ്രവർത്തകനാണെന്നും അല്ലാതെ രാഷ്ട്രീയക്കാരനല്ലെന്നും ഫൗചി പറഞ്ഞു. ഈ അഭിമുഖത്തിനുള്ള തയ്യാറെടുപ്പിനായി, ഞാൻ സി.എൻ.എനിൽ നിന്നുള്ള ഒരു ക്ലിപ്പ് കണ്ടിരുന്നു… അതോടെ ഇവിടെ നിലനിൽക്കുന്നത് നിരാശാജനകമായ അവസ്ഥയാണെന്ന് എനിക്ക് തോന്നി. അതിനാൽ, ഇതുപോലുള്ള ഒരു സാഹചര്യം നിങ്ങൾക്കുണ്ടാകുമ്പോൾ, നിങ്ങൾ ഉടനടി പ്രവർത്തിക്കേണ്ടതുണ്ട്.
ആദ്യ തീരുമാനമെടുക്കേണ്ടത് രണ്ടാഴ്ചക്കുള്ളിൽ ചെയ്യാവുന്ന ഇടക്കാല നടപടികളെ കുറിച്ചാണ്. അത് പല ഘട്ടങ്ങളിലായി ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദാഹരണത്തിന് ആളുകൾക്ക് വാക്സിനേഷൻ നൽകുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ, ഓക്സിജനും ആശുപത്രികളിൽ പ്രവേശനവും വൈദ്യസഹായവും ആവശ്യമുള്ള ആളുകളുടെ പ്രശ്നം ഉടനടി പരിഹരിക്കാൻ അതിനാകില്ല. അത് ഇപ്പോൾ പരിഹരിക്കാൻ പോകുന്നില്ല, കാരണം ഇന്ന് ആളുകൾക്ക് വാക്സിനേഷൻ നൽകുന്നത്, മറ്റ് ആളുകൾക്ക് അസുഖം വരുന്നത് തടയുന്നതിന് ഏതാനും ആഴ്‌ചകൾ മുമ്പാണ്.
അതുകൊണ്ട് ഇപ്പോൾ ആളുകളെ പരിപാലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഓക്സിജനും സാധനങ്ങളും മരുന്നുകളും എങ്ങനെ ലഭ്യമാക്കാൻ സാധിക്കുമെന്നതിെൻറ പദ്ധതി തയ്യാറാക്കാനായി എന്തെങ്കിലും കമീഷനോ, എമർജൻസി ഗ്രൂപ്പോ എത്രയും പെട്ടന്ന് ഇന്ത്യക്ക് ലഭിക്കേണ്ടതുണ്ട്. അതിന് ലോകാരോഗ്യ സംഘടന ഇന്ത്യയെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ''ഇന്ത്യയ്ക്ക് അതിനേക്കാൾ ഏറെ പ്രധാനപ്പെട്ടതായി എനിക്ക് തോന്നുന്ന ഒരു കാര്യമുണ്ട്. അത് ചൈന കോവിഡ് പ്രതിസന്ധി നേരിട്ടപ്പോൾ ചെയ്ത കാര്യങ്ങളാണ്. ഏതാനും ദിവസങ്ങളും ആഴ്ചകളും മാത്രമെടുത്ത് ആളുകളെ പരിപാലിക്കുന്നതിനായി ചൈന അടിയന്തിര യൂണിറ്റുകൾ നിർമ്മിച്ചു. അവ ആശുപത്രികളായി പ്രവർത്തിക്കുകയും ചെയ്തു. എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒരു നേട്ടമായിരുന്നു അത്. ടെലിവിഷനിൽ കാണുന്ന വാർത്തകളിൽ നിന്നും ഞാൻ മനസിലാക്കുന്നത്, ആളുകൾക്ക് ഇപ്പോൾ ആവശ്യം ആശുപത്രികളും പരിപാലനവുമാണ്." -ഫൗചി പറയുന്നു.
യുദ്ധകാലത്ത് ആശുപത്രികൾ നിർമിക്കാറുള്ളത് പോലെ ഇൗ സാഹചര്യത്തിലും പെട്ടന്ന് ആശുപത്രികൾ നിർമിക്കാൻ കഴിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ ശത്രി വൈറസാണ്. ആ ശത്രു എവിടെയാണെന്ന് എന്ന് നിങ്ങൾക്ക് അറിയാം. അതുകൊണ്ട് ഇതൊരു യുദ്ധമാണെന്ന് കരുതി പ്രവർത്തിക്കുക. വാക്സിൻ വിതരണമടക്കമുള്ള ആവശ്യങ്ങൾക്ക് സൈന്യത്തിെൻറ സഹായം തേടുന്നത് തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾ കണ്ടെത്തി അത് പരിഹരിക്കാൻ ശ്രമിക്കുക. വാക്സിനേഷൻ പോലുള്ള ദീർഘകാല പരിഹാരങ്ങൾക്ക് അതിന് ശേഷം മാത്രം മുൻഗണന നൽകണമെന്നും ഫൗചി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.