ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പ്രസിഡൻ്റ് ഫെലിക്‌സ് ഷിസെകെഡി രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ആസൂത്രണ മന്ത്രി ജൂഡിത്ത് സുമിൻവ ടുലുകയെ നിയമിച്ചു. രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുമെന്ന് ആദ്യപ്രസംഗത്തിൽ ടുലുക പറഞ്ഞു.
ദീർഘകാലമായി ആഭ്യന്തര കലാപം നടക്കുന്ന കോംഗോയിൽ ജീവിതം അതിദുസ്സഹമാണ്. സായുധ കലാപത്തിൽ ഇതുവരെ 70 ലക്ഷം പേരാണ് അഭയാർത്ഥികളായത്. ഇക്കഴിഞ്ഞ ഡിസംബറിൽ 73.47 ശതമാനം വോട്ടുകൾ നേടിയാണ് ഷിസെകെദി വിജയിച്ചത്.
100 മില്യൺ ജനങ്ങളുള്ള രാഷ്ട്രത്തിന് തൊഴിൽ, യുവജനങ്ങൾ, സ്ത്രീകൾ, ദേശീയ ഐക്യം എന്നിവയിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് പ്രസിഡൻ്റ് മുന്നോട്ട് വെക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ ഡി.ആർ. കോംഗോയിൽ സംഘർഷം മൂലം ഏഴ് ദശലക്ഷം ആളുകൾ കുടിയിറക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.