വൈറ്റ് ഹൗസ് സുരക്ഷ ബാരിയറിൽ വാഹനമിടിച്ച് ഡ്രൈവർ മരിച്ചു

വാഷിങ്ടൺ: വൈറ്റ് ഹൗസ് സമുച്ചയത്തിന് ചുറ്റുമുള്ള സുരക്ഷാ ബാരിയറിൽ വാഹനമിടിച്ച് ഡ്രൈവർ മരിച്ചു. ഈ സമയം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം ഡെലവയർ സംസ്ഥാനത്ത് വാരാന്ത്യം ചെലവഴിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് അപകടം. 15ാം സ്ട്രീറ്റും പെൻസിൽവേനിയ അവന്യൂവും സംഗമിക്കുന്ന ഭാഗത്തെ ബാരിയറിലാണ് വാഹനം ഇടിച്ചത്. വൈറ്റ് ഹൗസിന് ഒരു ഭീഷണിയുമില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. അട്ടിമറി ശ്രമമില്ല, വാഹനാപകടം മാത്രമാണെന്നാണ് പ്രാഥമിക നിഗമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.