കിയവ്: കരിങ്കടലിലെ റഷ്യൻ നാവിക വിഭാഗമായ ബ്ലാക് സീ ഫ്ലീറ്റിന്റെ ആസ്ഥാനത്ത് ഞായറാഴ്ച ഡ്രോൺ ആക്രമണത്തിൽ ആറു പേർക്ക് പരിക്കേറ്റതായി റഷ്യ അറിയിച്ചു.
2014ൽ യുക്രെയ്നിൽനിന്ന് റഷ്യ പിടിച്ചെടുത്ത ക്രീമിയൻ ഉപദ്വീപിലെ സെവാസ്റ്റോപോൾ നഗരത്തിലെ ആസ്ഥാനത്തുണ്ടായ സ്ഫോടനത്തെത്തുടർന്ന് ജൂലൈ 31ലെ നാവിക ദിനാചരണ പരിപാടികൾ റഷ്യ റദ്ദാക്കി. അതേസമയം, ഡ്രോൺ ആക്രമണം നടത്തിയെന്ന ആരോപണം യുക്രെയ്ൻ നിഷേധിച്ചു. മറ്റു യുക്രെയ്ൻ മേഖലകളിൽ റഷ്യൻ ആക്രമണം തുടരുകയാണ്. യുക്രെയ്നിലെ മുൻനിര കാർഷിക കമ്പനിയായ നിബുലോണിന്റെ സ്ഥാപകനും ഉടമയുമായ ഒലെക്സി വഡതുർസ്കിയും ഭാര്യയും മൈക്കോലൈവ് മേഖലയിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഗവർണർ വിറ്റാലി കിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.