ഐക്യരാഷ്ട്രസഭ: മനുഷ്യരാശിക്ക് ഗുരുതര ഭീഷണി ഉയർത്തി കാലാവസ്ഥയിൽ വൻ വ്യതിയാനം സംഭവിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച റിപ്പോർട്ട്. യു.എന്നിെൻറ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച അന്തർ സർക്കാർതല സമിതിയിലെ (ഐ.പി.സി.സി) ശാസ്ത്രജ്ഞരാണ് റിപ്പോർട്ട് തയാറാക്കിയത്. അമിതമായ ഉഷ്ണതരംഗം, വരൾച്ച, വെള്ളപ്പൊക്കം എന്നിവവഴി ഭൂമിയിലെ താപനില പരിധി പതിറ്റാണ്ടിനുള്ളിൽ തകരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികളിലൂടെ അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ വരാനിരിക്കുന്ന വിപത്തിനെ തടയാനാവുമെന്ന് റിപ്പോർട്ട് തയാറാക്കിയ ശാസ്ത്രജ്ഞർ പറഞ്ഞു. മാനവരാശിക്കുള്ള അപായ മുന്നറിയിപ്പാണ് റിപ്പോർട്ടെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് പറഞ്ഞു. തീരുമാനമെടുക്കുന്നതിൽ ഇനിയും വൈകിക്കാനാവില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നവംബറിൽ യു.കെയിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച യു.എൻ ഉച്ചകോടി വിജയമാണെന്ന് ഉറപ്പാക്കാൻ ലോകനേതാക്കൾക്ക് കഴിയണമെന്നും ഗുട്ടെറസ് പറഞ്ഞു.
2013ന് ശേഷം വരുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പ്രധാന റിപ്പോർട്ടാണിത്. മനുഷ്യ സ്വാധീനമാണ് അന്തരീക്ഷം, കടൽ, കര എന്നിവയുടെ താപനില ഉയർത്തുന്നതെന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രീസിലും വടക്കേ അമേരിക്കയിലുമുണ്ടായ ഉഷ്ണതരംഗങ്ങളും ജർമനിയിലും ചൈനയിലുമുണ്ടായ വെള്ളപ്പൊക്കവുമെല്ലാം കാലാവസ്ഥ വ്യതിയാനത്തിൽ കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ മനുഷ്യർ നടത്തിയ ഇടപെടൽ വ്യക്തമാക്കുന്നതാണെന്നും റിപ്പോർട്ട് തയാറാക്കിയ വിദഗ്ധർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.