കാബൂൾ: രണ്ടായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ അഫ്ഗാനിസ്താനിൽ വീണ്ടും ഭൂചലനം. ഹെറാത് നഗരത്തിന് വടക്ക് പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ 5.10നാണ് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
പരിക്കേറ്റ നൂറിലധികം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയുണ്ടായ ആദ്യ ഭൂചലനത്തെത്തുടർന്ന് വീടുകൾ തകർന്നതിനാൽ ആളുകൾ തുറസ്സായ സ്ഥലങ്ങളിലാണ് ഉറങ്ങിയിരുന്നത്. അതിനാൽ, ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഭൂകമ്പ ബാധിത മേഖലയിൽ പുതപ്പുകൾ, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവക്ക് ക്ഷാമം നേരിടുന്നുണ്ടെന്ന് ദുരിതാശ്വാസ പ്രവർത്തകർ അറിയിച്ചു.
ബുധനാഴ്ചത്തെ ഭൂചലനത്തിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഹെരാത്-തോർഗോണ്ടി ദേശീയ പാതയിൽ ഗതാഗതം നിലച്ചതായി വാർത്തവിനിമയ മന്ത്രാലയം വക്താവ് അബ്ദുൽ വാഹിദ് റയാൻ പറഞ്ഞു. ചഹാക് ഗ്രാമത്തിൽ 700ഓളം വീടുകൾ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.