ബർലിൻ: കിഴക്കൻ ജർമനിയുടെ അവസാന കമ്യൂണിസ്റ്റ് ഭരണാധികാരി ഹാൻസ് മോഡ്രോ (95) അന്തരിച്ചു. കിഴക്കൻ ജർമനിയുടെ ചരിത്രത്തിലെ ഏറ്റവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ മോഡ്രോ ശനിയാഴ്ച രാവിലെയാണ് മരിച്ചതെന്ന് ലെഫ്റ്റ് പാർട്ടി പാർലമെന്ററി ഗ്രൂപ് അറിയിച്ചു.
1989 നവംബറിൽ ബർലിൻ മതിലിന്റെ തകർച്ചക്കു പിന്നാലെ അധികാരമേറ്റ ഹാൻസ് മോഡ്രോ അധികാരത്തിലിരുന്നപ്പോഴാണ് ജർമൻ ഏകീകരണം നടന്നത്.
സമാധാനപരമായി നടന്ന ജർമൻ ഏകീകരണമാണ് മോഡ്രോയുടെ ഏറ്റവും വലിയ നേട്ടമെന്ന് ലെഫ്റ്റ് പാർട്ടി പാർലമെന്ററി ഗ്രൂപ് പറഞ്ഞു. ബർലിൻ മതിൽ തകർന്ന് ഒരു വർഷത്തിനകം 1990 ഒക്ടോബർ മൂന്നിനാണ് അന്നത്തെ പശ്ചിമ ജർമൻ ചാൻസലർ ഹെൽമുട്ട് കോളിന്റെ നേതൃത്വത്തിൽ ജർമൻ ഏകീകരണം നടന്നത്. ജർമൻ പാർലമെന്റംഗം, യൂറോപ്യൻ പാർലമെന്റംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.