ന്യൂഡൽഹി: ആഗോള മഹാമാരിയായ കോവിഡ് 19നെ പ്രതിരോധിക്കാൻ വാക്സിൻ 2021 മാത്രമേ പൊതുജനങ്ങൾക്ക് ലഭ്യമാകൂവെന്ന് പഠനം. കാനഡയിലെ മക് -ഗിൽ സർവകലാശാല ലോകമെമ്പാടും വാക്സിൻ വികസിപ്പിക്കുന്നവരുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രതീക്ഷയുളള 28ഓളം വാക്സിൻ നിർമാതാക്കൾക്കിടയിലായിരുന്നു പഠനം. 2021ന് മുമ്പ് വാക്സിൻ ലഭ്യമാകാൻ സാധ്യതയില്ലെന്ന് തങ്ങൾ നടത്തിയ പഠനത്തിൽ തെളിഞ്ഞതായി മക് ഗിൽ സർവകലാശാല പ്രഫസർ ജൊനാഥൻ കിമ്മെൽമാൻ പറഞ്ഞു.
അടുത്ത വേനൽക്കാലത്തോടെ വാക്സിൻ പുറത്തിറക്കാൻ സാധിക്കും. 2022ൽ വാക്സിൻ ജനങ്ങൾക്ക് പൂർണമായി ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ പുറത്തിറങ്ങി കഴിഞ്ഞാൽ രണ്ടു പ്രധാന പ്രശ്നങ്ങളെ നേരിടേണ്ടിവരുമെന്ന് മൂന്നിലൊന്ന് വിദഗ്ധരും വിശ്വസിക്കുന്നു. ആദ്യത്തേത് വാക്സിൻ ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന പ്രതികൂല പ്രതികരണങ്ങളും രണ്ടാമത്തേത് യു.എസിലും കാനഡയിലും നടത്തുന്ന പരീക്ഷണങ്ങളിലെ വാക്സിെൻറ ഫലപ്രാപ്തി സംബന്ധിച്ചും.
കോവിഡ് വാക്സിൻ അതിേവഗം ലഭ്യമാക്കാൻ ഗവേഷകർ പരിശ്രമിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നതായി യു.എസിലെ കാർനെജി മെല്ലൺ സർവകലാശാല അസോസിയേറ്റ് പ്രഫസർ സ്റ്റീഫൻ ബ്രൂമ്മെൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.