പാരീസ്: ഫ്രഞ്ച് നഗരമായ ലിയോണിലെ ഭക്ഷ്യമേളയിൽ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന് നേരെ മുട്ടയേറ്. സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ആൾക്കൂട്ടത്തിന് നടുവിലൂടെ നടന്നുപോകുന്നതിനിടെയാണ് മുട്ടയെറിഞ്ഞത്. തോളിൽ തട്ടി മുട്ട തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം.
തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ വളഞ്ഞ് മാക്രോണിന് സുരക്ഷ ഏർപ്പെടുത്തുകയായിരുന്നു. കൂടാതെ മുട്ടയെറിഞ്ഞ അക്രമിയെ മറ്റു ചില സുരക്ഷ ഉദ്യോഗസ്ഥർ വളയുന്നതും വിഡിയോയിലുണ്ട്. അക്രമിയുടെ പേരുവിവരങ്ങളോ ആക്രമണത്തിനുള്ള കാരണമോ പുറത്തുവിട്ടിട്ടില്ല.
നേരേത്ത ഫ്രാൻസിലെ ഒരു ചെറുനഗരത്തിൽ പൊതുപരിപാടിക്കിടെ മാക്രോണിനെ ചെരിപ്പൂരി ഒരാൾ അടിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. പൊതുജനങ്ങളുമായും പൊതു പരിപാടിയിലും പെങ്കടുക്കാൻ കൂടുതൽ സമയം കണ്ടെത്തുന്ന വ്യക്തിയാണ് മാക്രോൺ.
ആറുമാസത്തിന് ശേഷം ഫ്രാൻസിൽ അടുത്ത പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കും. അടുത്ത തെരഞ്ഞെടുപ്പിൽ 43കാരനായ മാക്രോൺ മത്സരിക്കുമോയെന്ന കാര്യം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.