ഗസ്സയിൽ നിന്നും നവജാതശിശുക്കളെ ഈജിപ്തിലെത്തിക്കുമെന്ന് ആരോഗ്യമന്ത്രി

കെയ്റോ: ഗസ്സയിൽ നിന്നും 36 നവജാതശിശുക്കളെ ഈജിപ്തിലെത്തിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതായി ഈജിപ്ത് ആരോഗ്യമന്ത്രി ഖാലിദ് അബ്ദേൽ ഗഫാർ പറഞ്ഞു. ഇതിനായി ഫലസ്തീൻ റെഡ് ക്രെസന്റുമായി ചേർന്ന് പ്രവർത്തനങ്ങൾ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. എത്രയും പെട്ടെന്ന് ആശുപത്രിയിൽ നിന്ന് കുട്ടികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് ഈജിപ്ത് ആരോഗ്യമന്ത്രിയുടെ പരാമർശം.

36 ആംബുലൻസുകൾ തയാറാക്കി നിർത്തിയിട്ടുണ്ട്. ഇതിൽ പോർട്ടബിൾ വെന്റിലേറ്റർ ഉൾപ്പടെയുള്ള സൗകര്യങ്ങളുണ്ട്. ആംബുലൻസുകൾ അതിർത്തിയിൽ കാത്തുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഗസ്സയിൽ നിന്നും ചില രോഗികളെ ഈജിപ്തിലെത്തിച്ചിരുന്നു. എന്നാൽ, നവജാത ശിശുക്കളെ ഗസ്സയിലെ ആശുപത്രിയിൽ നിന്നും മാറ്റിയിരുന്നില്ല.

ലോകത്തെ മുഴുവൻ ആശങ്കയിലാക്കി ഗസ്സയിലെ അൽ-ശിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം ഇന്ന് പ്രവേശിച്ചിരുന്നു. 650 രോഗികളും 5000ത്തിനും 7000ത്തിനു ഇടക്ക് സിവിലിയൻമാരും അൽ-ശിഫ ആശുപത്രിയിൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്. നിരന്തരമായി അൽ-ശിഫ ആശുപത്രിയിൽ നിന്ന് വെടിവെപ്പുണ്ടാകുന്നതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1000ത്തോളം ആരോഗ്യപ്രവർത്തകരും ആശുപത്രിയിൽ കുടുങ്ങി കിടക്കുന്നുണ്ട്.

അതേസമയം, ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് അൽ-ശിഫ ആശുപത്രി അഡ്മിനിസ്​ട്രേഷൻ അറിയിച്ചു. സുരക്ഷിതമായ മാനുഷിക ഇടനാഴിയിലൂടെ രോഗികളുടെ ആരോഗ്യം പരിഗണിച്ച് മാത്രമേ ഒഴിപ്പിക്കൽ നടത്തുവെന്ന് അൽ-ശിഫ ആശുപത്രി ഡയറക്ടർ അറിയിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ബോം​ബി​ട്ടും വെ​ടി​വെ​ച്ചും ഒ​പ്പം വൈ​ദ്യു​തി മു​​ട​ക്കി​യും ഉ​പ​രോ​ധം തീ​ർ​ത്തും ഗ​സ്സ​യി​ലെ അ​ൽ ശി​ഫ ആ​ശു​പ​ത്രി​യി​ൽ ഇ​സ്രാ​യേ​ൽ കൊ​ന്നൊ​ടു​ക്കി​യ 179 ഫ​ല​സ്തീ​നി​ക​ളെ ആ​​ശു​പ​ത്രി​വ​ള​പ്പി​ൽ​ത​ന്നെ കൂ​ട്ട​ക്കു​ഴി​മാ​ട​മൊ​രു​ക്കി ഖ​ബ​റ​ട​ക്കി. ഇ​ന്ധ​നം തീ​ർ​ന്ന് ഇ​രു​ട്ടി​ലാ​യ ആ​​ശു​പ​ത്രി​യി​ൽ ഇ​ൻ​കു​ബേ​റ്റ​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴ് ന​വ​ജാ​ത ശി​ശു​ക്ക​ളും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ 29 രോ​ഗി​ക​ളും ക​ഴി​ഞ്ഞ​ദി​വ​സം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്നു.

Tags:    
News Summary - Egypt eyes evacuation of newborn babies from Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.