കൈറോ: ഫലസ്തീനിലെ പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകനെ ഈജിപ്ത് നാടുകടത്തി. ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഉപദേഷ്ടാവ് നബീൽ ശഅസിന്റെ മകൻ റാമി ശഅസിനെയാണ് നാടുകടത്തിയത്. നിരോധിത സംഘടനയായ മുസ്ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്നാരോപിച്ച് രണ്ടരവർഷം തടവിലായിരുന്നു റാമി ശഅസ്.
തടവിൽനിന്ന് മോചിപ്പിച്ചശേഷം നാടുകടത്തുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. സ്വാതന്ത്ര്യം നേടുന്നതിനായി റാമിക്ക് ഈജിപ്ഷ്യൻ പൗരത്വം നിർബന്ധിതമായി ഉപേക്ഷിക്കേണ്ടിവന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു. കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് റാമിയെ ഈജിപ്ഷ്യൻ അധികൃതർ ഫലസ്തീൻ അതോറിറ്റി പ്രതിനിധികൾക്ക് കൈമാറി. 2019 ജൂലൈയിലാണ് ഇദ്ദേഹത്തെ കൈറോയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.