കൈറോ: മുസ്ലിം ബ്രദർഹുഡ് തലവനടക്കം 10 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച വിധി ശരിവെച്ച് ഈജിപ്ത് ഉന്നതകോടതി.
2019ലാണ് കൈറോ ക്രിമിനൽ കോടതി ബ്രദർഹുഡ് തലവൻ മുഹമ്മദ് ബദീഅ് ഉൾപ്പെടെ 10 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2011ലെ ജനകീയ വിപ്ലവത്തിനിടെ ജയിലുകൾ തകർക്കാൻ ആഹ്വാനംചെയ്തതിനും പൊലീസുകാരെ കൊലപ്പെടുത്തിയതുമടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ജയിലുകളിൽനിന്ന് 20,000ത്തോളം തടവുകാരെ രക്ഷപ്പെടുത്തിയതിനും ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
മാത്രമല്ല, ഹമാസ്, ഹിസ്ബുല്ല സംഘങ്ങളുമായി ചേർന്ന് അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്നാരോപിച്ചും കേസെടുത്തിരുന്നു. 15 വർഷം തടവിനു ശിക്ഷിച്ച എട്ട് ബ്രദർഹുഡ് പ്രവർത്തകരെ കോടതി കുറ്റമുക്തരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.