കൈറോ: എതിരാളികൾക്ക് അവസരം നൽകാതെ സീസിക്ക് അധികാരമുറപ്പിക്കാൻ ഈജിപ്തിൽ വീണ്ടും വോട്ടെടുപ്പ്. 2013ൽ പട്ടാള അട്ടിമറിയിലൂടെ അധികാരംപിടിച്ച ശേഷം രണ്ടു തവണയും 97 ശതമാനം വോട്ടോടെ ജയംപിടിച്ച സീസി ഇത്തവണയും സമാന മാർജിനിൽ ജയിക്കുമെന്നാണ് കരുതുന്നത്.
എതിരാളികൾക്ക് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻപോലും അവസരം നിഷേധിച്ചാണ് തെരഞ്ഞെടുപ്പ്. പ്രതിപക്ഷം ഭരിച്ചാൽ രാജ്യം തകരുമെന്നാണ് സീസിയുടെ അവകാശവാദം. സൂയസ് കനാൽ വികസനവും കൈറോക്കു സമീപം മിനി തലസ്ഥാനനഗരവുമടക്കം പദ്ധതികൾ അവതരിപ്പിച്ച് ജനപ്രിയനാകാനുള്ള നീക്കങ്ങൾ ഈജിപ്തിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റുന്നതല്ലെന്ന് കണക്കുകൾ പറയുന്നു.
ജനങ്ങൾക്ക് പദ്ധതികൾ വെട്ടിക്കുറച്ചും ഭരണകൂട ചെലവുകൾ കുത്തനെ കൂട്ടിയും തുടരുന്ന ഭരണത്തിൽ സീസിയെ സഹായിച്ച് മകൻ മഹ്മൂദ് സീസി, രഹസ്യാന്വേഷണ വിഭാഗം മേധാവി അബ്ബാസ് കമാൽ തുടങ്ങിയവരും സജീവമായുണ്ട്. അബ്ബാസ് കമാലായിരുന്നു ഫലസ്തീനികളുമായി ബന്ദിമോചന ചർച്ചകളിൽ പങ്കാളിയായി ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.