ഗ്രീസിൽ ചരക്കു വിമാനം തകർന്ന് എട്ട് യുക്രെയ്ൻകാർ മരിച്ചു

പാലയോചോരി (ഗ്രീസ്): സ്ഫോടകവസ്തുക്കളുമായി പോയ ചരക്ക് വിമാനം വടക്കൻ ഗ്രീസിൽ തകർന്ന് എട്ട് യുക്രെയ്ൻ സ്വദേശികൾ മരിച്ചു. എട്ട് വിമാനജീവനക്കാരും കൊല്ലപ്പെട്ടതായി സെർബിയൻ പ്രതിരോധ മന്ത്രി നെബോജ്‌സ സ്റ്റെഫാനോവിച്ച് ഞായറാഴ്ച വാർത്തസമ്മേളനത്തിൽ അറിയിച്ചു.

പ്രാദേശിക സമയം ശനിയാഴ്ച രാത്രി 11നാണ് സെർബിയയിൽനിന്ന് 11.5 ടൺ സ്ഫോടകവസ്തുക്കളുമായി ബംഗ്ലാദേശിലേക്ക് പറന്ന എൻ-12 ചരക്ക് വിമാനം തകർന്നത്. രണ്ട് ഗ്രാമങ്ങൾക്കിടയിലുള്ള വയലിലേക്ക് പതിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം തീഗോളം നീണ്ടതായും സ്ഫോടന ശബ്ദം കേട്ടതായും പ്രദേശവാസികൾ പറഞ്ഞു. അപകടസ്ഥലത്ത് രാസവസ്തുക്കളോ സ്ഫോടകവസ്തുക്കളോ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ വിദഗ്ധർ ഞായറാഴ്ച പരിശോധന നടത്തി. 

Tags:    
News Summary - Eight Ukrainians killed in cargo plane crash in Greece

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.