ആഗസ്റ്റ് നാല്... ലോകത്തിെൻറ കണ്ണീർക്കണമായി ബൈറൂത്ത് മാറിയ ദിനം. അന്നുണ്ടായ ഇരട്ട സ്േഫാടനത്തിൽ നൂറുകണക്കിനുപേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവർ ആയിരങ്ങളും. ബൈറൂത്തിലെ കുരുന്നുകളുടെ മുഖത്തുനിന്ന് അന്ന് മാഞ്ഞ പുഞ്ചിരി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഈ മുത്തശ്ശി.
സ്ഫോടനത്തിൽ കളിപ്പാട്ടങ്ങൾ നഷ്ടപ്പെട്ട പെൺകുട്ടികൾക്കായി പാവകൾ നിർമിക്കുകയാണ് യൊലാണ്ടെ ലെബാക്കി എന്ന ഈ മുത്തശ്ശി. കലാകാരിയായ ഇവർ 100 പെൺകുട്ടികൾക്കുവേണ്ടിയാണ് പാവകൾ നിർമിക്കുന്നത്. ഓരോന്നിലും അത് സ്വീകരിക്കുന്ന കുട്ടികളുടെ പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ കളിപ്പാട്ടങ്ങൾ നഷ്ടപ്പെട്ട കുരുന്നുകളുടെ സങ്കടം വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടപ്പോളാണ് ഇവർ ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്.
അക്രം നെഹ്മെ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ലോകം യൊലാണ്ടെ ലെബാക്കിയുടെ ഈ സ്നേഹദൗത്യത്തെ കുറിച്ചറിയുന്നത്. ഇവരുടെ നന്മക്ക് കൈയടി നൽകുകയാണ് സമൂഹ മാധ്യമങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.