'തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടില്ല'; ബൈഡന്‍റെ വിജയം അംഗീകരിക്കാതെ ട്രംപ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാതെ റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നും ബൈഡനെ ഒരു സംസ്ഥാനത്തും വിജയിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും ട്രംപ് പറയുന്നു.

തെരഞ്ഞെടുപ്പ് പൂർത്തിയാവാൻ ഇനിയുമേറെയുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. നിയമപരമായി ഞങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിട്ട ശേഷമേ ആത്യന്തിക വിജയിയെ നിർണയിക്കാനാകൂവെന്നും ട്രംപ് പറഞ്ഞു.

അതേസമയം, അമേരിക്കൻ നഗരങ്ങളിൽ ബൈഡൻ അനുകൂലികൾ വിജയാഹ്ലാദം തുടങ്ങിക്കഴിഞ്ഞു.

താൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റായിരിക്കുമെന്നും തന്നിലേൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ ട്വീറ്റ് ചെയ്തു.

അമേരിക്ക, മഹത്തായ ഈ രാജ്യത്തെ നയിക്കാൻ എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ കൃതാർത്ഥനാണ്. ഞങ്ങൾക്ക് മുന്നിലുള്ള ജോലി കഠിനമായിരിക്കും, പക്ഷേ ഞാൻ വാഗ്ദാനം ചെയ്യുന്നു, ഞാൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും, നിങ്ങൾ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ സൂക്ഷിക്കും -ബൈഡൻ പറഞ്ഞു. 

Tags:    
News Summary - ‘Election is far from over’ — Trump rejects outcome as Democrats celebrate Biden’s win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.