വാ​ഷി​ങ്ട​ൺ: യു.​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ​ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ശ​ക്ത​നാ​യ അ​നു​യാ​യി​യും വ്യ​വ​സാ​യി​യു​മാ​യ ഇ​ലോ​ൺ മ​സ്ക് റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം പു​ല​ർ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. മ​സ്കും പു​ടി​നും ര​ണ്ടു വ​ർ​ഷ​മാ​യി നി​ര​ന്ത​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​താ​യി മു​ൻ യു.​എ​സ്, യൂ​റോ​പ്യ​ൻ, റ​ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ പ​ത്ര​മാ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും ആ​ഗോ​ള രാ​ഷ്ട്രീ​യ സം​ഭ​വ​ങ്ങ​ള​ട​ക്കം ഇ​രു​വ​രും ച​ർ​ച്ച ചെ​യ്യാ​റു​ണ്ട്. ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷീ ​ജി​ങ്പി​ങ്ങി​ന്റെ താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ച് ഇ​ലോ​ൺ മ​സ്കി​ന്റെ സ്റ്റാ​ർ​ലി​ങ്ക് ഉ​പ​​ഗ്ര​ഹ ഇ​ന്റ​ർ​നെ​റ്റ് സേ​വ​നം താ​യ്‍വാ​ന് ന​ൽ​ക​രു​തെ​ന്ന് പു​ടി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് മ​സ്ക് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​യെ​യും പു​തി​യ സാ​​​ങ്കേ​തി​ക വി​ദ്യ​യെ​യും കു​റി​ച്ച് ഒ​രു ത​വ​ണ ഇ​രു​വ​രും ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്ന​താ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്റി​ന്റെ ഓ​ഫി​സ് വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് പ​റ​ഞ്ഞു.

യു.​എ​സ് ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ളി​ൽ മു​ഖ്യ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന സ്​​പേ​സ് എ​ക്സി​ന്റെ ഉ​ട​മ കൂ​ടി​യാ​യ മ​സ്കി​നെ കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ൽ ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. യു.​എ​സി​ന്റെ സു​ര​ക്ഷ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ക്കു​ന്ന സ്​​പേ​സ് എ​ക്സി​ന് പു​റ​മെ, മ​സ്കി​ന്റെ സ്റ്റാ​ർ​ലി​ങ്ക് യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ നി​ർ​ണാ​യ​ക സേ​വ​ന​മാ​ണ് ന​ൽ​കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ, പ്ര​ചാ​ര​ണ​ത്തി​ന് കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ മു​ട​ക്കി​യ മ​സ്കി​ന് യു.​എ​സ് ഭ​ര​ണ​കൂ​ട​ത്തി​ൽ സു​പ്ര​ധാ​ന പ​ദ​വി ന​ൽ​കു​മെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ട്രം​പി​ന്റെ പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ പ​ങ്കാ​ളി കൂ​ടി​യാ​യി​രു​ന്നു മ​സ്ക്.

Tags:    
News Summary - Elon Musk is reportedly close friends with Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.