ന്യൂയോർക്: കര തൊടാതെ നേർരേഖയിൽ ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കടൽമാർഗം എത്താവുന്ന മാപ്പ് കണ്ട് അദ്ഭുതം കൂറി ഇലോൺ മസ്ക്. മാപ്പിന്റെ ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരുന്നു. 60 ലക്ഷത്തിലേറെ ആളുകളാണ് മാപ്പ് കണ്ടത്.
മുംബൈയില്‍നിന്ന് അലാസ്‌ക വഴി മഡഗാസ്‌കറിലെത്തുന്ന തരത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നീല രേഖയിലാണ് മാപ്പില്‍ റൂട്ട് അടയാളപ്പെടുത്തിയത്. ഒരിടത്തു പോലും കര തൊടാതെ ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കപ്പലിൽ പോകാം. നേർ രേഖയിൽ എന്ന അടിക്കുറിപ്പോടെയാണ് മാപ്പ് പങ്കുവെച്ചത്. വൗ എന്നാണ് ഇതിനോട് മസ്ക് പ്രതികരിച്ചത്.
അതിനിടെ, മാപ്പിൽ കാണുന്നത് നേർരേഖ അല്ലെന്ന് ചിലർ പ്രതികരിച്ചിട്ടുണ്ട്. മാപ്പില്‍ നേര്‍രേഖ ആയി കാണുന്നല്ലെങ്കിലും ഗ്ലോബില്‍ രേഖപ്പെടുത്തുമ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ ചരിയാതെ ഒരേ ദിശയില്‍ നേരെയാണു റൂട്ടെന്ന് വിഡിയോ സഹിതം മറ്റൊരാള്‍ മറുപടി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.