ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ച് മസ്ക്; ഇപ്പോൾ മടങ്ങിവരാൻ ഉദ്ദേശിക്കുന്നി​ല്ലെന്ന് ട്രംപ്

ന്യൂയോർക്: യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് ഇലോൺ മസ്ക് പുനഃസ്ഥാപിച്ചു. 2022 നവംബറിലാണ് മസ്സ് 4300 കോടി ഡോളറിന് ട്വിറ്റർ വാങ്ങിയത്. പിന്നാലെ അതിന്റെ പേര് എക്സ് എന്ന് മാറ്റുകയും ചെയ്തു. ഏതാണ്ട് രണ്ടുവർഷത്തിനു ശേഷമാണ് ട്രംപ് വീണ്ടും ട്വിറ്ററിലേക്ക് തിരിച്ചെത്തുന്നത്. യു.എസ് കാപിറ്റോളിൽ അക്രമത്തിന് പ്രേരണ നൽകിശയന്നാരോപിച്ചാണ് 2021 ജനുവരിൽ ട്രംപിനെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയത്.

അടുത്തിടെ ഡോണൾഡ് ട്രംപിനെ എക്സിലേക്ക് തിരിച്ചെടുക്കാൻ സമയമായെന്ന് കാണിച്ചു ഒരു യൂസർ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മസ്ക് അതെ എന്നാണ് മറുപടി നൽകിയത്. മസ്കിന്റെ മറുപടിക്ക് നിരവധിയാളുകൾ പ്രതികരിക്കുകയും ചെയ്തു.

എക്സ് യൂസർമാരിൽ നടത്തിയ അഭിപ്രായ സർവേക്ക് പിന്നാലെയാണ് മസ്ക് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചതും. 24 മണിക്കൂർ നീണ്ട വോട്ടെടുപ്പിൽ 15 മില്യൺ ആളുകൾ പങ്കാളികളായി. അതിൽ 51.8 ശതമാനം ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനെ അനുകൂലിച്ചു. 48.2 ശതമാനം ആളുകൾ ട്രംപിനെ എതിർത്തു വോട്ട് രേഖപ്പെടുത്തി. ട്വിറ്റർ അക്കൗണ്ട് റദ്ദാക്കുന്ന സമയത്ത് ട്രംപിന് 88 മില്യൺ ഫോളോവേഴ്സ് ആണുണ്ടായിരുന്നത്. ട്വിറ്ററിൽ നിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ ട്രംപ് ട്രൂത്ത് സോഷ്യൽ എന്ന അക്കൗണ്ടും തുടങ്ങി.

അതേസമയം, അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള മസ്കിന്റെ ശ്രമങ്ങളെ ട്രംപ് പുകഴ്ത്തി. എന്നാൽ തനിക്ക് ഇപ്പോൾ ട്രൂത്ത് സോഷ്യൽ എന്ന സാമൂഹിക മാധ്യമം ഉണ്ടെന്നും ട്വിറ്ററിലേക്ക് മടങ്ങേണ്ട ആവശ്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ശ്രമം നടത്തിയ മസ്ക് മനഃസാക്ഷിയുള്ള വ്യക്തിയാണെന്നും താനദ്ദേഹത്തിന്റെ ആരാധകനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Elon Musk reinstated former United States President Donald Trump's account on Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.