ലൈവ് ടെലിവിഷൻ അഭിമുഖത്തിനിടെ ഉർദുഗാൻ കുഴഞ്ഞുവീണു

അങ്കാറ:ശാരീരികാസ്വാസ്ഥ്യം മൂലം വീണ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി. 20 മിനിറ്റ് ഇടവേളക്കു ശേഷം ടി.വിയിൽ തിരിച്ചെത്തിയ അദ്ദേഹം രണ്ടുദിവസത്തെ തിരക്കുപിടിച്ച കാമ്പയിനു ശേഷം തനിക്ക് വയറിന് അസ്വസ്ഥതയുണ്ടായിരുന്നതായി വ്യക്തമാക്കി.

അതിനിടെ ഉർദുഗാന് ഹൃദയാഘാതമാണെന്ന സമൂഹ മാധ്യമ പ്രചാരണം അദ്ദേഹത്തിന്റെ ആശയവിനിമയ വകുപ്പ് മേധാവി ഫഹ്റുദ്ദീൻ അൽതൂൻ നിഷേധിച്ചു. 69കാരനായ ഉർദുഗാൻ ഇത്തവണ തെരഞ്ഞെടുപ്പിൽ കനത്ത വെല്ലുവിളി നേരിടുന്നതായാണ് വിലയിരുത്തൽ.

ആറ് പാർട്ടികളുടെ പിന്തുണയുള്ള കെമാൽ കിലിദറോഗ്‍ലുവാണ് എതിരാളി. മേയ് 14നാണ് തെരഞ്ഞെടുപ്പ്.

Tags:    
News Summary - Erdogan falls ill on TV and cancels election rallies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.