ഇസ്തംബുൾ: കരിങ്കടലിൽ വന്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി തുര്‍ക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. 2023 ഓടെ ഇവിടെനിന്നും പ്രകൃതി വാതകം വാണിജ്യപരമായി ഖനനം ചെയ്യാനാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 320 ബില്യൺ ക്യുബിക് മീറ്റർ പ്രകൃതി വാതക നിക്ഷേപം ഉള്ളതായാണ് കരുതുന്നതെന്നും തുർക്കിയുടെ പുതിയ യുഗത്തിന് അത് കാരണമാകുമെന്നും ഉർദുഗാൻ പറഞ്ഞു.
തുർക്കി സർക്കാറിെൻറ കീഴിലുള്ള എണ്ണക്കമ്പനിയായ ടി.പി.എ.ഒക്ക് പ്രകൃതി വാതക നിർമാണത്തിൽ നിലവിൽ വൈദഗ്ധ്യമില്ല. ഇതിനായി വിദേശ കമ്പനികളെ ആശ്രയിക്കുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്നും പ്രസിഡൻറ് പറഞ്ഞു. നിലവിൽ മറ്റു രാജ്യങ്ങളിൽ നിന്ന് വലിയ അളവിൽ പ്രകൃതി വാതകം തുർക്കി ഇറക്കുമതി ചെയ്യുന്നുണ്ട്.
തുർക്കിയുടെ ഫാതിഹ് പര്യവേഷണ കപ്പലാണ് പ്രകൃതി വാതക ശേഖരം കണ്ടെത്തിയത്. കരിങ്കടലിൽ പര്യവേഷണങ്ങൾ നടത്തുന്നതിന് ഈ അടുത്ത വർഷങ്ങളിലായി മൂന്ന് കപ്പലുകൾ തുർക്കി വാങ്ങിയിരുന്നു. ഊർജ മേഖലയിൽ മുന്നേറ്റമുണ്ടാക്കുന്നതിന് വ്യത്യസ്ത ഗവേഷണങ്ങൾ തുർക്കി സർക്കാർ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
അതേസമയം, എണ്ണപോലുള്ള ഊർജ സ്രോതസ്സുകളുടെ പ്രസക്തി കുറഞ്ഞു വരുന്നതിനാൽ പുതിയ കണ്ടെത്തൽ തുർക്കിയുടെ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കാവുന്ന കുതിപ്പിന് പരിമിതികളുണ്ടെന്നും ചില വിദഗ്ധർ നിരീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.