ജയിൽ ജീവിതം തന്നെ ഭ്രാന്തനാക്കുന്നു; ജയിൽ ചാടിയ ശേഷം പ്രാദേശിക പത്രത്തിൽ വിളിച്ച് തടവുകാരന്‍റെ പരാതി

ലണ്ടൻ: ബ്രിട്ടണിലെ ഒരു ജയിലിൽ നിന്നും രക്ഷപ്പെട്ട ശേഷം പ്രാദേശിക പത്രത്തിൽ വിളിച്ച് ജയിൽ ജീവിതം തന്നെ ഭ്രാന്തനാക്കുന്നുവെന്ന പരാതി അറിയിച്ച് തടവുകാരൻ. മോഷണകുറ്റത്തിന് തടവിൽ കഴിയുന്ന ഗ്രെഗർ ഗ്രേ എന്നയാളാണ് മെയ് 15ന് ജയിൽ ചാടിയത്.

ഡെർബിഷയറിലെ എച്ച്.എം ജയിലിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിക്കുകയും പ്രതിയെ കാണുന്നവർ പൊലീസിൽ വിവരമറിയിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് താൻ ജയിൽ ചാടിയതിന്‍റെ കാരണം വിശദീകരിക്കുന്നതിന് ഗ്രേ ഒരു പ്രാദേശിക പത്രവുമായി ബന്ധപ്പെട്ടത്. കഴിഞ്ഞ 17 വർഷത്തെ ജയിൽ ജീവിതം തന്നെ ഭ്രാന്തനാക്കുന്നെന്ന് പ്രതി ലേഖകനോട് പറഞ്ഞു.

താൻ ദിവസേന അനുഭവിച്ച് വന്ന മാനസിക സമ്മർദ്ദം പൊലീസുകാരെ കൂടി അറിയിക്കാനാണ് ജയിൽ ചാടിയതെന്നും ഗ്രേ പറഞ്ഞു. എന്നാൽ നിലവിൽ എവിടെയാണെന്ന് വെളിപ്പെടുത്താൻ അയാൾ തയാറായില്ല. ജൂൺ 14ന് പരോളിൽ വാദം കേൾക്കുമ്പോൾ കോടതിയിൽ ഹാജരാകുമെന്നും ഗ്രേ കൂട്ടിച്ചേർത്തു.

Tags:    
News Summary - Escaped UK Prisoner Calls Up Local Paper To Say Jail Was Driving Him "Insane"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.