ഇ​ത്യോ​പ്യ​യി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും യു​ദ്ധ​ക്കു​റ്റം ന​ട​ത്തി​യ​താ​യി യു.​എ​ൻ

ആ​ഡി​സ്​ അ​ബ​ബ: ടി​ഗ്രെ മേ​ഖ​ല​യി​ൽ ഒ​രു​വ​ർ​ഷ​ത്തോ​ളം നീ​ണ്ട ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​നി​ടെ ഇ​ത്യോ​പ്യ​യി​ൽ ഇ​രു​വി​ഭാ​ഗ​വും യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി യു.​എ​ൻ അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട്. ഇ​ത്യോ​പ്യ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നു(​ഇ.​എ​ച്ച്.​ആ​ർ.​സി)​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്.

ടിഗ്രെ സേ​ന ആ​ഡി​സ്​ അ​ബ​ബ​യി​ൽ മു​ന്നേ​റ്റം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത്​ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​ത്. 1300 ലേ​റെ ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളാ​ണ്​ കണ്ടെത്തിത​ത്. ഇ​തി​ൽ കൂ​ടു​ത​ലും റി​പ്പോ​ർ​ട്ട് ചെ​യ്​​തി​ട്ടു​പോ​ലു​മി​ല്ല.

സ​ർ​ക്കാ​ർ-​വി​മ​ത​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രാ​ണ്​ ഇ​ര​യാ​ക്ക​പ്പെ​ട്ട​തെ​ന്ന്​ യു.​എ​ൻ ഹൈ​ക​മീ​ഷ​ണ​ർ മി​ഷേ​ൽ ബാ​ഷ്​​ല​റ്റ്​ ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ​വി​രു​ദ്ധ​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ,കൊ​ള്ള, ക​ലാ​പം തു​ട​ങ്ങി എ​ണ്ണ​മ​റ്റ ക​ലാ​പ​ങ്ങ​ൾ ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

Tags:    
News Summary - Ethiopia's Both sides committed war crimes- UN Security Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.