ബ്രസൽസ്: മോസ്കോയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെയും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റെയും സ്വത്തുക്കൾ മരവിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ലക്സംബർഗ് വിദേശകാര്യ മന്ത്രി ജീൻ അസെൽബോൺ പറഞ്ഞു. റഷ്യൻ ഉപരോധത്തെക്കുറിച്ച് ചർച്ചചെയ്യാനായി 27 രാജ്യ കൂട്ടായ്മയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കുകളുടെ നടപടികളാൽ റഷ്യയെ വേദനിപ്പിക്കുമെന്നും ആഗോള സാമ്പത്തിക ഇടപാടുകളുടെ പ്രബലമായ സംവിധാനമായ സ്വിഫ്റ്റിൽനിന്ന് റഷ്യയെ ബൂട്ട് ചെയ്യുന്നതുൾപ്പെടെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും അസെൽബോൺ പറഞ്ഞു. പുടിനും ലാവ്റോവിനും യാത്രാ നിരോധനം ഏർപ്പെടുത്തുന്ന കാര്യമടക്കം ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.