ലണ്ടൻ: ഒരു സ്ട്രോബറിയോളം വലുപ്പംവരുന്ന ലോകത്തിലെ ഏറ്റവും അമൂല്യവജ്രം ലണ്ടനിൽ വിൽക്കാൻ ഒരുങ്ങുന്നു. 100 കാരറ്റ് മൂല്യംവരുന്ന ഇൗ വജ്രക്കല്ലിന് റെക്കോഡ് വില ലഭിക്കുമെന്നാണ് കരുതുന്നത്. വജ്രങ്ങളിൽതന്നെ ഏറ്റവും അമൂല്യമായതും വിലപിടിപ്പുള്ളതുമായ വജ്രമാണ് ഇതെന്ന് ലേലക്കമ്പനിയായ സോത്ബൈ അഭിപ്രായപ്പെട്ടു.
2013ൽ ഹോങ്കോങ്ങിലാണ് ഇതിനുമുമ്പ് മുട്ടയുടെ ആകൃതിയിലുള്ള 118 കാരറ്റുള്ള വജ്രമാണ് ഏറ്റവും ഉയർന്ന വിലയിൽ ലേലത്തിൽപോയത്. എന്നാൽ, ഇൗ വജ്രത്തിെൻറ ഉയർന്ന ഗുണമേന്മയും ചെറിയ വജ്രക്കല്ലിെൻറ ലഭ്യതക്കുറവും ഹോങ്കോങ്ങിലെ റെക്കോഡിനെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹോങ്കോങ്ങിൽ 2,60,000 ഡോളറിനാണ് നിറമില്ലാത്ത വജ്രക്കല്ല് ലേലത്തിൽപോയിരുന്നത്. വജ്രത്തിെൻറ എല്ലാ ഗുണമേന്മ പരിശോധനയിലും ഉയർന്ന ഗ്രേഡാണ് ഇൗ വജ്രത്തിനുള്ളതെന്ന് ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അമേരിക്ക വ്യക്തമാക്കിയതായി സോത്ബൈ അറിയിച്ചു. അതേസമയം, വജ്രത്തിന് പ്രതീക്ഷിക്കുന്ന വിലയെപ്പറ്റി ലേലക്കമ്പനി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.