ലണ്ടനിലെ സബ് വേയില്‍ കത്തിക്കുത്ത്; തീവ്രവാദി ആക്രമണമെന്ന് പൊലീസ്


ലണ്ടന്‍: ലണ്ടനിലെ സബ്വേയില്‍ കത്തികൊണ്ട് കുത്തേറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിനു പിന്നില്‍ തീവ്രവാദികളെന്ന് പൊലീസ്.
സിറിയക്കുവേണ്ടിയാണ് ഇത് ചെയ്തതെന്ന് ആക്രമണകാരി വിളിച്ചുപറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കത്തിയുമായി ഭീഷണിമുഴക്കിയ ഇയാളെ പിന്നീട് പൊലീസ് പിടികൂടി. സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് അനുമതിനല്‍കി രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് ആക്രമണമെന്നതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്.
ലെയ്ടണ്‍സ്റ്റോണ്‍ അണ്ടര്‍ഗ്രൗണ്ട് റെയില്‍വേ സ്റ്റേഷന്‍െറ സബ്വേയില്‍ ആക്രമി മൂന്നുപേരെയാണ് ആക്രമിച്ചത്. ഒരാളുടെ കഴുത്തിന് സാരമായ മുറിവേറ്റിട്ടുണ്ട്. നിസ്സാരപരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്. സംഭവസ്ഥലത്ത് രക്തം തളംകെട്ടിനില്‍ക്കുന്ന ദൃശ്യം ഇന്‍റര്‍നെറ്റ് വഴി പ്രചരിച്ചിരുന്നു. ഇത് തീവ്രവാദി ആക്രമണമായി കണക്കാക്കിയാണ് അന്വേഷണം നടത്തുന്നതെന്ന് സ്കോട്ലന്‍ഡ് യാഡ് തീവ്രവാദവിരുദ്ധ യൂനിറ്റ് മേധാവി റിചാര്‍ഡ് വാള്‍ടണ്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.